Loading ...

Home Africa

നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടു പോകല്‍; സ്‌കൂളില്‍ നിന്നും 80 വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ഭീകരര്‍ കടത്തി

അബുജ : നൈജീരിയയില്‍ ഭീകരര്‍ വീണ്ടും സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി. വടക്ക് പടിഞ്ഞാറന്‍ മേഖലയായ കെബ്ബിയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയുമാണ് ആയുധ ധാരികളായ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. സ്‌കൂളില്‍ കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാരനെയും ഭീകരര്‍ കൊലപ്പെടുത്തി.80 വിദ്യാര്‍ത്ഥികളെയും, അഞ്ച് അദ്ധ്യാപകരെയുമാണ് സ്‌കൂളില്‍ നിന്നും കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളില്‍ ആയുധങ്ങളുമായി എത്തിയ ഭീകരര്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വാഹനങ്ങളില്‍ കയറ്റുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാരനെ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ഒരു വിദ്യാര്‍ത്ഥിയ്ക്കും പരിക്കേറ്റിട്ടുണ്ട്.കാണാതായ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. തട്ടിക്കൊണ്ടു പോയ ശേഷം ഭീകരര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News