Loading ...

Home Africa

ആഫ്രിക്കയിലെ അല്‍ ഖ്വയ്ദ ഭീകരനെയും,കൂട്ടാളികളെയും വധിച്ച്‌ ഫ്രഞ്ച് സൈന്യം

പാരീസ് : ആഫ്രിക്കയിലെ അല്‍ ഖ്വയ്ദ കൊടും ഭീകരനെ വധിച്ച്‌ ഫ്രഞ്ച് സൈന്യം . 2013 ല്‍ മാലിയില്‍ രണ്ട് ഫ്രഞ്ച് റിപ്പോര്‍ട്ടര്‍മാരുടെ മരണത്തിന് ഉത്തരവാദിയായ ബയേ എഗ് ബകാബോ എന്ന് അല്‍ ഖ്വയ്ദ നേതാവാണ് കൊല്ലപ്പെട്ടതെന്ന് ഫ്രാന്‍സ് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി പറഞ്ഞു. മറ്റ് മൂന്ന് ഭീകരരെയും സൈന്യം കൊലപ്പെടുത്തിഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സഹേലില്‍ നിന്ന് ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സൈന്യം അല്‍ ഖ്വയ്ദ നേതാവിനെ കൊലപ്പെടുത്തിയത് . അതുകൊണ്ട് തന്നെ മേഖലയില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്നും ഫ്ലോറന്‍സ് പാര്‍ലി വ്യക്തമാക്കി .മിനുസ്മ എന്ന് വിളിക്കുന്ന യു.എന്‍ സൈനിക സംഘവും , ഫ്രഞ്ച് സൈന്യത്തിനൊപ്പം ഓപ്പറേഷനില്‍ പങ്കാളികളായി . à´µà´Ÿà´•àµà´•à´¨àµâ€ മാലിയിലെ എം‌എന്‍‌എല്‍‌എ ടുവാരെഗ് വിഘടനവാദ ഗ്രൂപ്പ് അഭിമുഖം ചെയ്യാന്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയാണ് അല്‍ ഖ്വായ്ദ ഭീകരര്‍ 2013 ല്‍ കൊലപ്പെടുത്തിയത് .ക്ലൗഡ് വെര്‍ലോണ്‍, ഗിസ്‌ലൈന്‍ ഡ്യുപോണ്ട് എന്നിവരെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നു . മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് . കൊലപാതകങ്ങള്‍ക്ക് ബയേ എഗ് ബകാബോയുമായി ബന്ധമുണ്ടെന്ന് 2013 ല്‍ തന്നെ കണ്ടെത്തിയിരുന്നു.കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ നിരവധി മാര്‍ഗങ്ങളും തേടിയിരുന്നു .

Related News