Loading ...

Home USA

ആദായ നികുതി ​അടക്കാതെ ഒഴിഞ്ഞുമാറി അമേരിക്കയിലെ അതിസമ്പന്നര്‍

വാഷിങ്​ടണ്‍: ലോകത്തെ ഏറ്റവും വലിയ സമ്ബന്നരില്‍ ഏറെയും വാഴുന്ന അമേരിക്കയില്‍ ആദായ നികുതി ​ഒടുക്കാതെ വമ്ബന്മാര്‍ ഒളിഞ്ഞുനടക്കുന്ന ഞെട്ടിക്കും കണക്കുകള്‍ പുറത്തുവിട്ട്​ ഓണ്‍ലൈന്‍ മാധ്യമമായ 'പ്രോപബ്ലിക'. അതിസമ്ബന്നരുടെ പട്ടികയില്‍ മുമ്ബന്മാരായ ആ​മസോണ്‍ മേധാവി ജെഫ്​ ബിസോസ്​, സ്​പേസ്​ എക്​സ്​ ഉടമ ഇലോണ്‍ മസ്​ക്​, നിക്ഷേപ സ്​ഥാപനം ബെര്‍ക്​ഷെയര്‍ ഹാത്​വേ ചെയര്‍മാന്‍ വാറന്‍ ബഫറ്റ്​ എന്നിവരുള്‍പെടെ പലവര്‍ഷങ്ങളില്‍ നികുതിയൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുകയാണെന്ന്​ റിപ്പോര്‍ട്ട്​ പറയുന്നു. ജീവകാരുണ്യരംഗത്തെ വലിയ പേരായ ജോര്‍ജ്​ സോറോസ്​, ബ്ലൂം ബര്‍ഗ്​ സ്​ഥാപകന്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്​, നിക്ഷേപകന്‍ കാള്‍ ഇകാഹന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്​.ബിസോസ്​ 2007, 2011 വര്‍ഷങ്ങളില്‍ ആദായ നികുതി ഒടുക്കിയിട്ടില്ല. 2007​ല്‍ തന്നെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ്​ ബിസോസ്​. 2011ല്‍ 1800 കോടി ഡോളര്‍ ആസ്​തിയുണ്ടായിട്ടും ആദായ നികുതി മാത്രം അടച്ചില്ല. മാത്രവുമല്ല, മക്കുടെ പേരില്‍ 4,000 ഡോളര്‍ നികുതിതുക ലഭിക്കുകയും ചെയ്​തു. കഴിഞ്ഞ വര്‍ഷം ബെസോസി​െന്‍റ ആസ്​തി 20,000 കോടി ഡോളറിനു മുകളിലാണ്​ (14,59,430 കോടി രൂപ).

ഇലോണ്‍ മസ്​ക്​ 2018ല്‍ തീരെ നല്‍കിയിട്ടില്ല. ഇവരുള്‍പെ​െട അമേരിക്കയിലെ അതിസമ്ബന്നരില്‍ മുന്‍നിരയിലുള്ള ആദ്യ 25 പേരും വളരെ കുറച്ചുമാത്രമാണ്​ നികുതിയായി നല്‍കുന്നതെന്ന്​ റിപ്പോര്‍ട്ട്​ പറയുന്നു. യു.എസിലെ സാധാരണ ജീവനക്കാരും തൊഴിലാളികളും നല്‍കുന്ന നികുതി വിഹിതം പരിഗണിച്ചാല്‍ ആസ്​തിക്ക്​ ആനുപാതികമായി നല്‍കേണ്ടതി​െന്‍റ ചെറിയ വിഹിതം മാത്രം. ബിസോസ്​- ബഫറ്റ്​- മസ്​ക്​ ത്രയം 204-18 വര്‍ഷങ്ങളി​ല്‍ നല്‍കേണ്ടതി​െന്‍റ 3.4 ശതമാനം മാത്രം നല്‍കിയവരാണ്​.

അമേരിക്കയിലെ ഇ​േന്‍റണല്‍ റവന്യൂ സര്‍വീസ്​ വിഭാഗത്തില്‍ നിന്ന്​ രേഖകള്‍ ചോര്‍ത്തിയാണ്​ ആദായ നികുതി കണക്കുകള്‍ പുറത്തെത്തിയത്​. പൂര്‍ണമായും നിയമം പാലിച്ചുള്ള തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാണ്​ ഇവര്‍ നികുതി വെട്ടിപ്പ്​ നടത്തുന്നതെന്നും അങ്ങനെ നയാപൈസ പോലും ഒടുക്കാതിരിക്കാന്‍ ഇവര്‍ക്ക്​ നിയമം ഉപയോഗിക്കാനാകുമെന്നും റിപ്പോര്‍ട്ട്​ കുറ്റപ്പെടുത്തുന്നു. മഹാമാരി കാലത്തും അതിവേഗം ആസ്​തി വര്‍ധിപ്പിച്ച സമ്ബന്നരാണ്​ ബെസോസും മസ്​കുമുള്‍പെടെ പ്രമുഖര്‍.

Related News