Loading ...

Home USA

ചൈനയുടെ ഭീഷണി തള്ളി അമേരിക്ക; തായ്‌വാൻ സന്ദർശിച്ച് അമേരിക്കൻ സെനറ്റര്‍മാര്‍

വാഷിംഗ്ടണ്‍: തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ തടഞ്ഞുകൊണ്ട് അമേരിക്ക. ചൈനയുടെ ഭീഷണിയെ അവഗണിച്ചാണ് അമേരിക്ക് തായ്‌വാന് ആവശ്യമുള്ള വാക്‌സിനുകള്‍ എത്തിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സെനറ്റര്‍മാര്‍ എത്തിയത്. അമേരിക്കുടെ നീക്കം ചൈനയുടെ താല്‍പ്പര്യത്തിനും അഖ ണ്ഡതയ്ക്കും എതിരാണെന്ന് ബീജിംഗ് പ്രസ്താവന നടത്തിക്കഴിഞ്ഞു.

അമേരിക്കന്‍ സെനറ്റര്‍മാര്‍ അടങ്ങുന്ന പ്രതിനിധിസംഘം കഴിഞ്ഞ ശനിയാഴ്ചയാണ് തായ്‌വാനിലെത്തിയത്. 7,50,000 ഡോസ് വാക്‌സിന്‍ എത്തിക്കുമെന്നാണ് അമേരിക്ക ഉറപ്പുനല്‍കിയത്. ദ്വീപിന് നിര്‍ണ്ണായകസമയത്ത് ലഭിച്ച വേനല്‍മഴയാണ് അമേരിക്കയുടെ സഹായമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍ പറഞ്ഞു.
ചൈനയുടെ ഭാഗമായിട്ടുപോലും കൊറോണ വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയ ലോകത്തിലെ ഏക രാജ്യമാണ് തായ്‌വാന്‍. ഇതുവരെ 37 പേര്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ചൈനയുടെ വാക്‌സിന്‍ വാങ്ങില്ലെന്ന് തായ്‌വാന്‍ തുടക്കത്തിലേ തന്നെ തീരുമാന മെടുത്തിരുന്നു. ഒപ്പം ലോകാരോഗ്യസംഘടനയുടെ ആരോഗ്യവിഭാഗത്തില്‍ ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് ലോകരാജ്യങ്ങല്‍ തായ്വാനെ ഉള്‍പ്പെടുത്തിയതും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്.

Related News