Loading ...

Home sports

ട്വന്റി20 ടൂര്‍ണമെന്റ് ഇന്ത്യയിലല്ല, യുഎഇയില്‍; സ്ഥിരീകരിച്ച്‌ പാക്ക് ക്രിക്കറ്റ് ബോര്‍ഡ്

ഇസ്ലാമാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് യുഎഇയില്‍ ആകും നടക്കുന്നത് എന്ന് സ്ഥിരീകരിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ട്വന്റി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഐസിസി(രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) ഇന്ത്യയ്ക്ക് 28-ാം തിയതി വരെ സമയം അനുവദിച്ചിരിക്കെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി പാക്ക് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മണി രംഗത്തെത്തിയത്.

'ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് ഇപ്പോള്‍ യുഎഇയിലേക്ക് പോകുന്നു. ബാക്കിയുളള ഐപിഎല്‍ മത്സരങ്ങളും യുഎഇയില്‍ നടത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാകുന്നു. ശേഷിക്കുന്ന പിഎസ്‌എല്‍(പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്) മത്സരങ്ങള്‍ അബുദാബിയില്‍ നടത്താതെ മറ്റ് മാര്‍ഗമില്ല. പാക്ക് ചെയര്‍മാന്‍ പറഞ്ഞു.

നിലവിലെ കോവിഡ് സാഹചര്യം എല്ലാ ക്രിക്കറ്റ് പദ്ധതികളും താറുമാറാക്കിയെന്നും ധാരാളം അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പിസിബി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് ചേര്‍ന്ന ഐസിസി ഓണ്‍ലൈന്‍ യോഗമാണ് അന്തിമ തീരുമാനമെടുക്കാന്‍ ഇന്ത്യയ്ക്ക് സമയം അനുവദിച്ചത്.

Related News