Loading ...

Home sports

2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഖത്തറിനോട് പൊരുതി തോറ്റു

ദോഹ : 2022 à´«à´¿à´« ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തര്‍ ഇന്ത്യയെ പരാജയപ്പെടുത്തി.ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിലാണ് ഖത്തറിന് മുന്നില്‍ ഇന്ത്യ തോല്‍വിയേറ്റ് വാങ്ങിയത്. കളിക്കളത്തില്‍ ഖത്തറിനു മുന്നില്‍ ഒരു ഗോളിനാണ് ഇന്ത്യ ഇടറിയത്.ഇന്ത്യന്‍ താരം ഗുര്‍പ്രീത്തിന്റെ ദിശയില്‍നിന്ന് പാഞ്ഞു വന്ന പന്ത് തുടക്കം മുതല്‍ തന്നെ ഖത്തറിന്റെകാല്‍ കീഴിലാകുക യായിരുന്നു. ചെത്രി അടക്കമുള്ള വരുടെ മെച്ചപ്പെട്ട പ്രതിരോധമുണ്ടായിരുന്നിട്ടും, ഖത്തറിന്റെ കരുത്തുറ്റ താരം അബ്ദുല്‍ അസീസിന്റെ ക്ലോസ് റേഞ്ച് ഗോളിലൂടെ യാണ് ഇന്ത്യ കീഴടങ്ങിയത്.കഴിഞ്ഞമത്സരത്തില്‍ ഖത്തറിനോട് സമനില നേടിയ ഇന്ത്യ പ്രതീക്ഷകളോടെയാണ് പോരാട്ടത്തിനിറങ്ങിയതെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ നിരാശപ്പെടുത്തുന്നതായി പ്രകടനം. à´–ത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ ആവേശത്തോടെയാണ് കളികാണാന്‍ എത്തിയതെങ്കിലും നിരാശരരായി മടങ്ങേണ്ടിവന്നു.

Related News