Loading ...

Home sports

ലോകകപ്പ് യോഗ്യതാ റൗണ്ട് : ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ദോഹ : ലോകകപ്പിന്റെയും ഏഷ്യന്‍ കപ്പിന്റെയും യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ഇന്ന് ഖത്തറിനെ നേരിടുന്നു. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് ഇന്ത്യ സമയം 10.30ന് മത്സരത്തിന്റെ കിക്കോഫ്. മൂന്ന് മത്സരങ്ങള്‍ക്കായി ഖത്തറിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമാണിത്. ഏഴിന് ബംഗ്ളാദേശിനെയും 15ന് അഫ്ഗാനിസ്ഥാനെയുമാണ് നേരിടേണ്ടത്.2019ല്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ വീണ്ടും അതേ എതിരാളികളെ നേരിടാന്‍ എത്തുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ ശേഷമുള്ള രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു . à´®à´¾à´°àµâ€à´šàµà´šà´¿à´²àµâ€ നടന്ന ആദ്യ മത്സരത്തില്‍ ഒമാനോട് 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ അടുത്ത മത്സരത്തില്‍ യു.à´Ž.ഇയോട് 1-6 ന് നാണം കെടുകയായിരുന്നു.യു.à´Ž.ഇയ്ക്ക് എതിരായ മത്സരത്തില്‍ കൊവിഡ് കാരണം വിട്ടുനില്‍ക്കേണ്ടിവന്ന നായകന്‍ സുനില്‍ ഛെത്രി ഇന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. സ്പെയ്നിലെ പരിചയസമ്ബത്തുമായി എത്തിയ ഇഷാന്‍ പണ്ഡിതയാണ് മറ്റൊരു അനുകൂലഘടകം. കഴിഞ്ഞ ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇഷാന്‍ കാഴ്ചവച്ചിരുന്നത്. മലയാളിതാരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുല്‍ സമദും ടീമിലുണ്ട്.അടുത്തിടെ കരാര്‍ പുതുക്കി നല്‍കിയെങ്കിലും ക്രൊയേഷ്യക്കാരനായ ഇന്ത്യന്‍ കോച്ച്‌ ഇഗോര്‍ സ്റ്റിമാച്ചിന് നിര്‍ണായകമാണ് à´ˆ മാസം നടക്കുന്ന മൂന്ന് മത്സരങ്ങളും. സ്റ്റിമാച്ചിന് കീഴില്‍ കളിച്ച 12 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്.

Related News