Loading ...

Home sports

ഏകദിന ബൗളിംഗ് റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി ബംഗ്ലാദേശ് താരം മെഹിദി ഹസന്‍ മിറാസ്

ഐസിസിയുടെ ഏകദിന ബൗളിംഗ് റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് താരം മെഹിദി ഹസന്‍ മിറാസ്. റാങ്കിങ്ങില്‍ മൂന്ന് സ്ഥാനം മുന്നേറി മെഹിദി ഇപ്പോള്‍ 725 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലെ മികച്ച പ്രകടനമാണ് താരത്തിന് ഈ നേട്ടം ലഭ്യമാക്കിയത്. ആദ്യ മത്സരത്തില്‍ നാലും രണ്ടാം മത്സരത്തില്‍ മൂന്നും വിക്കറ്റുകള്‍ മെഹിദി നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരം ബംഗ്ലാദേശ് വിജയിക്കുകയും ചെയ്തു. റാങ്കിങ്ങില്‍ ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ബംഗ്ലാദേശ് താരമാണ് മെഹിദി ഹസന്‍ മിറാസ്. മെഹിദിയ്ക്ക് മുന്‍പ് ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബുല്‍ ഹസന്‍ ഒന്നാം സ്ഥാനത്തും അബ്ദുല്‍ റസാഖ് രണ്ടാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.മെഹിദിയെ കൂടാതെ ബംഗ്ലാദേശ് താരമായ മുസ്തഫിസുര്‍ റഹ്മാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുസ്തഫിസുര്‍. 737 പോയിന്റുമായി ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ 690 പോയിന്റുമായി പട്ടികയില്‍ അഞ്ചാമതുണ്ട്.

Related News