Loading ...

Home Africa

കോംഗോയിലെ അഗ്നി പര്‍വത സ്‌ഫോടനം; നഗരങ്ങളിലേക്ക് ലാവാ പ്രവാഹം, 15 മരണം

കിന്‍ഷാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ മേഖലയായ ഗോമയില്‍ നടന്ന അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരണം 15 ആയി. ഡിആര്‍ കോംഗോയുട വടക്കുഭാഗത്തെ നൈരു ഗോംഗോ എന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകള്‍ പലായനം തുടങ്ങിയിരുന്നെങ്കിലും ലാവയില്‍പെട്ട് പലര്‍ക്കും ജീവന്‍ നഷ്ടമായി. അഞ്ഞൂറോളം വീടുകളും അപകടത്തില്‍പ്പെട്ട് നശിച്ചിട്ടുണ്ട്.ഞായറാഴ്ച പുലര്‍ച്ചെയോടെ അഗ്‌നിപര്‍വ്വതം പൊട്ടാന്‍ തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ലാവ പൊട്ടി നഗരങ്ങളിലേക്ക് ഒഴികിയെത്താന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്യുന്നത്. à´¨à´¿à´°à´µà´§à´¿ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 170 ഓളം കുട്ടികളെ കാണാതായതായാണ് റിപ്പോര്‍ട്ട്.ലാവ ഒഴുകിവന്ന് വീടുകളെയും കെട്ടിടങ്ങളെയും മൂടിയതോടെയാണ് ആയിരക്കണക്കിനു പേര്‍ വഴിയാധാരമായത്. ഗോമയിലെ വിമാനത്താവളത്തിന് അടുത്തുവരെ ലാവാ പ്രവാഹം എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വിമാനത്താവളത്തിന് കേടുപാടുകളില്ല. ഗോമ നഗരത്തിന് 10 കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വ്വതം.2002ല്‍ ഇതേ പര്‍വ്വതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകര്‍ന്നിരുന്നു. അന്ന് 250 പേരാണ് മരിച്ചത്. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1,20000ത്തിനടുത്ത് ആളുകള്‍ക്കാണ് വീട് നഷ്ടമായത്. എന്നാലിപ്പോള്‍ എത്ര പേര്‍ക്ക് പരുക്കേറ്റെന്നോ നാശനഷ്ടങ്ങള്‍ എന്തൊക്കെയാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഡിആര്‍ കോംഗോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.

Related News