Loading ...

Home USA

സംയോജിത: - നൃത്ത രൂപങ്ങളുടെ സമ്മേളനം ഓഗസ്റ്റ്‌ 22 ന്

ടൊറന്റോ∙ നാനാ വിഭാഗത്തിൽപ്പെട്ട നൃത്തരൂപങ്ങൾ സമ്മേളപ്പിച്ചുകൊണ്ട് നൃത്ത കലാകേന്ദ്രയും റിഗാറ്റാ കലാകേന്ദ്രയും സംയുക്തമായി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം - സംയോജിത -ആഗസ്റ്റ്‌ 22 ശനിയാഴ്ച ടൊറന്റോയിൽ അരങ്ങേറും.വൈകുന്നേരം 6.30 -ന് ഡോണ്‍ ബോസ്കോ കാത്തലിക് സെക്കണ്ടറി സ്കൂളിൽ (Don Bosco Catholic Secondary School, 2 St.Andrews Blvd. Toronto) നടക്കുന്ന ഈ നൃത്തവിരുന്നിൽ പ്രധാനമായും മോഹിനിയാട്ടം, കുച്ചിപ്പുടി , ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളാണ്‌ സമന്വയിപ്പിച്ചിരിക്കുന്നത്‌ .കേരളത്തിന്റെയും തമിഴ് നാടിന്റെയും ആന്ധ്രാ പ്രദേശിന്റെയും സംസ്ക്കാരങ്ങളോട് ഇഴകി ചേർന്ന് നിൽക്കുന്ന ഈ നൃത്തകലാരൂപങ്ങൾ സാംസ്കാരികത്തനിമ ഒട്ടും ചോരാതെ വൈദഗ്ധ്യ മികവിൽ ഇഴ ചേർത്താണ് 'സംയോജിത' ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ .ഈ നൃത്ത രൂപങ്ങളെല്ലാം ഭാവ ചേഷ്ടകളിൽ വിഭിന്നമെന്നതാണ് പൊതുതത്വമെങ്കിലും അവയിൽ വളരെയേറെ സമാനതകൾ ദർശിക്കാനാവും. ഈ സമാനതകൾ കോർത്തിണക്കി 'നാനാത്വത്തിൽ ഏകത്വം' എന്ന പ്രമേയമാണ് സംയോജിത എന്ന ഈ ഷോയിൽ അവതരിപ്പിക്കുന്നത്‌ .നൃത്തത്തെ സ്നേഹിക്കുന്നവർക്ക് കണ്‍കുളിർക്കെ കണ്ട് ആസ്വദിക്കാനുള്ള നൃത്ത വിരുന്നും നൃത്തമഭ്യസിക്കുന്നവർക്ക് കണ്ട് പഠിക്കാനുളള പഠനക്കളരിയുമായിരിക്കും ഈ ഷോ.നൃത്ത കലാ കേന്ദ്ര ഡാൻസ് അക്കാദമി ഡയറക്ടറും കൊറിയോഗ്രാഫറും നർത്തകിയുമായ പ്രീത കണ്ടൻചാത്തയും, റിഗാറ്റ കലാ കേന്ദ്ര ഡയറക്ടറും കൊറിയോഗ്രാഫറും നർത്തകനുമായ ഹരി കിഷൻ നായരും ഉൾപ്പെടെ 13 പ്രൊഫഷണൽ നർത്തകരാണ് ഈ നൃത്ത മാമാങ്കത്തിന് വേണ്ടി മാസങ്ങളായി പരിശീലിച്ചുകൊണ്ടിരിക്കുന്നത് .അതിഥി താരങ്ങളായി പ്രശസ്ത നർത്തകി സംജുക്താ ബാനർജിയും യുകെയിൽ നിന്നും വരുന്ന പ്രമുഖ ഡാൻസർ വിനോദ് നായരും ഇതിൽ പങ്കാളികളാകുന്നതോടെ "സംയോജിത" കണ്ണഞ്ചിപ്പിക്കുന്ന ഒരു നൃത്തവിസ്മയമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.യുവർ ചോയിസ് റിയാൽറ്റി കോർപ്പറേഷനിലെ ജോസ്സി കാരക്കാട്ടാണ് ഈ ഷോയുടെ പ്രധാന സ്പോണ്‍സർ.ടിക്കറ്റുകൾക്കും സ്പോണ്‍സർഷിപ്പിനും 647.859.7772/ 416.825. 4979 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്ത∙ജയിസണ്‍ മാത്യു

Related News