Loading ...

Home USA

ന്യൂയോര്‍ക്കില്‍ ഇസ്രായേല്‍-പലസ്തീന്‍ അനുകൂലികള്‍ തമ്മില്‍ സംഘര്‍ഷം

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇസ്രായേല്‍-പലസ്തീന്‍ അനുകൂലികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ടൈംസ് സ്‌ക്വയറിലാണ് സംഭവം. ഇസ്രായേലും ഹമാസ് ഭീകരരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ന്യൂയോര്‍ക്കില്‍ പ്രക്ഷോഭകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് പ്രക്ഷോഭകര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതായാണ് വിവരം. ഒരു കാറില്‍ നിന്നാണ് ഇവ എറിഞ്ഞതെന്നും സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. à´¸à´‚ഭവത്തില്‍ ന്യൂയോര്‍ക്ക് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു . കഴിഞ്ഞയാഴ്ച മുതല്‍ പലസ്തീന്‍ അനുകൂലികള്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related News