Loading ...

Home USA

കൊവിഡ് പ്രതിരോധം; ഇന്ത്യയെ സഹായിക്കുന്നുണ്ടെന്ന്‌ യുഎസ്

വാഷിങ്ടണ്‍: à´•àµŠà´µà´¿à´¡àµ വ്യാപനത്തില്‍ ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ്മെന്‍റിന്‍റെ (യു‌എസ്‌ഐഐഡി) ധനസഹായത്തോടെ യുഎസ് സഹായവുമായി ഇതുവരെ ആറ് വിമാനങ്ങള്‍ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍, എന്‍ 95 മാസ്‌കുകള്‍, മരുന്നുകള്‍ എന്നിവ à´ˆ വിമാനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചെന്നും ബൈഡന്‍ അറിയിച്ചിട്ടുണ്ട്.ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ യുഎസ് പിന്‍തുണയെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോ ബൈഡന്‍. à´œàµ‚ലൈ 4 നകം യുഎസ് 10 ശതമാനം അസ്ട്രാസെനെക്ക വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അസ്ട്രാസെനെക്ക വാക്‌സിന്‍ ലോകമെമ്ബാടും ഉപയോഗിക്കുന്നുണ്ടെങ്കിലും യുഎസില്‍ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല.

Related News