Loading ...

Home sports

ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ന്യൂസിലാന്‍ഡ്; നേട്ടം ഇംഗ്ലണ്ടിനെ മറികടന്ന്

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ന്യൂസിലാന്‍ഡ് ടീം. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ടീമിനെ പിന്തള്ളിയാണ് ന്യൂസിലാന്‍ഡ് ഈ നേട്ടം കൈവരിച്ചത്. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബര 3-0 ന് സ്വന്തമാക്കിയതോടെയാണ് ഒന്നാം റാങ്കില്‍ ന്യൂസിലാന്‍ഡ് എത്തിയത്. പട്ടികയില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ഇന്ത്യയും ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ പരാജയമാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം പിന്തള്ളപ്പെടാന്‍ കാരണമായത്. ന്യൂസിലന്‍ഡിന് 121 പോയിന്റും ഓസ്‌ട്രേലിയയ്ക്ക് 118 ഉം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും 115 പോയിന്റുമാണുള്ളത്.

Related News