Loading ...

Home Africa

ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ ബോട്ടില്‍ 24 പേര്‍ ഭക്ഷണമില്ലാതെ മരിച്ചനിലയില്‍

ബാ​ഴ്​​സ​ലോ​ണ: ആ​ഫ്രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്തു​നി​ന്ന്​ യൂ​റോ​പ്പി​ലേ​ക്ക്​ കു​ടി​യേ​റാ​ന്‍ പു​റ​പ്പെ​ട്ട​വ​രു​ടെ ബോ​ട്ടി​ല്‍ 24 പേ​ര്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ദാ​രു​ണ​മാ​യി മ​രി​ച്ച​താ​യി സ്​​പാ​നി​ഷ്​ അ​ധി​കൃ​ത​ര്‍.
പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​യി​ല്‍​നി​ന്ന്​ അ​റ്റ്​​ലാ​ന്‍​റി​ക്കി​ലൂ​ടെ സ്​​പെ​യി​നി​ലെ കാ​ന​റി ദ്വീ​പു​ക​ള്‍ ല​ക്ഷ്യ​മി​ട്ട്​ വ​രു​യാ​യി​രു​ന്ന ബോ​ട്ടി​ലാ​ണ്​ ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം 24 പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ സ്​​പാ​നി​ഷ്​ മാ​രി​ടൈം ​​െറ​സ്​​ക്യൂ വി​ഭാ​ഗം പ​റ​ഞ്ഞു. മ​രം​കൊ​ണ്ടു​ള്ള ബോ​ട്ടി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ക്കൊ​പ്പം മ​ര​ണാ​സ​ന്ന​രാ​യ ര​ണ്ടു പു​രു​ഷ​ന്മാ​രെ​യും ഒ​രു സ്​​​ത്രീ​യെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​വ​രെ ഹെ​ലി​കോ​പ്​​ട​റി​ല്‍ ടെ​ന​റൈ​ഫ്​ ദ്വീ​പി​ലെ​ത്തി​ച്ച്‌​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്‍​ഹി​യ​റോ ദ്വീ​പി​ല്‍​നി​ന്ന്​ 490 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ​മു​ദ്ര​ത്തി​ല്‍ ഒ​ഴു​കി​ന​ട​ക്കു​ന്ന​നി​ല​യി​ലാ​യി​രു​ന്നു ക​പ്പ​ല്‍. 22 ദി​വ​സം മു​മ്ബാ​ണ്​ ത​ങ്ങ​ള്‍ യാ​ത്ര തു​ട​ങ്ങി​യ​തെ​ന്ന്​ ര​ക്ഷ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.

Related News