Loading ...

Home USA

മുസ്‌ലിം നിരോധനം വേണ്ട;പുതിയ ബില്‍ പാസാക്കി അമേരിക്കൻ പ്രതിനിധി സഭ

വാഷിങ്ടണ്‍: മതാടിസ്ഥാനത്തില്‍ യാത്രനിരോധനം ഏര്‍പ്പെടുത്താന്‍ ഭാവിയില്‍ യു.എസ് പ്രസിഡന്റിന് പരിമിതി നിശ്ചയിക്കുന്ന ബില്‍ പാസാക്കിയെടുത്ത് യു.എസ് ജനപ്രതിനിധി സഭ. ചില മുസ് ലിം രാജ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നിയമം അധികാരത്തിലേറിയ ഉടന്‍ തന്നെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ എടുത്തുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാവിയില്‍ ഒരിക്കലും ഇങ്ങനൊരു നടപടിയുണ്ടാവാതിരിക്കാന്‍ പുതിയ ബില്‍ കൊണ്ടുവന്നത്. 'നോ ബാന്‍ ആക്‌ട്' എന്നാണ് അനൗദ്യോഗികമായി ഇത് അറിയപ്പെടുന്നത്. യു.എസ് ജനപ്രതിനിധി സഭയില്‍ പാസായ ബില്‍ നിയമമാവണമെങ്കില്‍ സെനറ്റില്‍ കൂടി പാസാക്കണം. 'ഒരു പ്രസിഡന്റിനും ഭാവിയില്‍ ഇത്തരത്തിലുള്ള വിവേചനപരമായ നിരോധനം ഏര്‍പ്പെടുത്താനാവില്ല. അതൊരിക്കലും നടക്കാതിരിക്കാന്‍ വലിയൊരു മുന്നേറ്റാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്'- മുസ്‌ലിം പൗരാവകാശ സംഘടനയായ മുസ്‌ലിം അഡ്വക്കേറ്റ്‌സ് കൗണ്‍സല്‍ മാദിഹ അഹുസൈന്‍ പറഞ്ഞു.

Related News