Loading ...

Home sports

ഇന്ത്യ- ന്യൂസിലാന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ജൂണില്‍ തന്നെ; ഐസിസി

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് മുന്‍പ് തീരുമാനിച്ചതുപോലെ ജൂണില്‍ തന്നെ നടക്കുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഐ സി സി അവരുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ മത്സരം മാറ്റിവെക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. അതിനാലാണ് ഫൈനല്‍ നടക്കുന്ന സമയത്തില്‍ മാറ്റമില്ല എന്ന് അറിയിച്ച്‌ ഐ സി സി രംഗത്തെത്തിയത്. ജൂണ്‍ 18 നാണ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനലിന് വേദിയൊരുങ്ങുക.

Related News