Loading ...

Home USA

ചൈനക്കെതിരെ യു.എസ്​- ജപ്പാന്‍ സഖ്യം; വൈറ്റ്​ഹൗസിലെ ബൈഡന്‍- സുഗ ചര്‍ച്ച വിജയം

ടോകിയോ: ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്​തി തെളിയിച്ച്‌​ ചൈന കരുത്തുകാട്ടുന്നത്​ ശക്​തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ 'സഹായിക്കാന്‍' യു.എസ്​. വെള്ളിയാഴ്ച വൈറ്റ്​ഹൗസില്‍ ​നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ്​ പസഫിക്കില്‍​ അമേരിക്കന്‍ സാന്നിധ്യം ശക്​തമാക്കാന്‍ തീരുമാനം. പ്രസിഡന്‍റ്​ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഒരു വിദേശ പ്രതിനിധി വൈറ്റ്​ഹൗസിലെത്തുന്നത്​.കോവിഡ്​, കാലാവസ്​ഥാ വ്യതിയാനം, വ്യാപാരം, ടോകിയോ ഒളിമ്ബിക്​സ്​, ഉത്തര കൊറിയ, സിന്‍ജിയാങ്​, തായ്​വാന്‍ തുടങ്ങിയ നിരവധി വിഷയങ്ങളും ഇതോടൊപ്പം ഇരു നേതാക്കളും ചര്‍ച്ച ചെയ്​തു. ദക്ഷിണ ചൈന കടലിലും പസഫിക്​ മേഖലയിലും ശക്​തിയുപയോഗിച്ച്‌​ തത്​സ്​ഥിതിയില്‍ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന്​ ഉച്ചകോടിക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി സുഗ പറഞ്ഞു. വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

Related News