Loading ...

Home USA

അ​മേ​രി​ക്ക​യി​ല്‍ വീണ്ടും വെ​ടി​വ​യ്പ്പ്; എ‌​ട്ട് പേ​ര്‍ മ​രി​ച്ചു

ന്യൂയോര്‍ക്ക് :യു എസിലെ ഫെഡെക്സ് വെയര്‍ ഹൗസിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് മരണം .നിരവധി പേര്‍ക്ക് പരുക്കുണ്ട് .സംഭവത്തിന് ശേഷം വെടി ഉതിര്‍ത്തയാള്‍ ആത്മഹത്യ ചെയ്തുവെന്നും റിപ്പോര്‍ട്ട് .പ്രാദേശിക സമയം രാത്രി 11 നായിരുന്നു സംഭവം . ഇന്‍ഡ്യാനപോളിസ് നഗരത്തിലെ എയര്‍പോര്‍ട്ടിനടുത്തുള്ള ഫെഡെക്സ് വെയര്‍ ഹൗസിലാണ് സംഭവമുണ്ടായത് . ഫെഡെക്സിലെ ജീവനക്കാരാണോ സംഭവത്തിന് പിന്നില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് പറഞ്ഞു .സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ് .

Related News