Loading ...

Home USA

ചൈനയ്‌ക്കെതിരെ ഒരോ പത്തുമണിക്കൂറിലും അന്വേഷണം നടക്കുന്നു; വെളിപ്പെടുത്തലുമായി എഫ്.ബി.ഐ

വാഷിംഗ്ടണ്‍: ചൈനയുടെ എല്ലാ കുതന്ത്രങ്ങള്‍ക്കുമെതിരെ അന്വേഷണം നടക്കുന്ന വിവരം പുറത്തുവിട്ട് എഫ്.ബി.ഐ. സെനറ്റ് കമ്മറ്റിയ്ക്ക് മുമ്ബാകെയാണ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഒരോ പത്തു മണിക്കൂറിലും ചൈനയെക്കുറിച്ചുള്ള ഒരു പുതിയ വിഷയത്തിന് മേല്‍ അന്വേഷണം നടത്തുകയാണെന്ന് എഫ്.ബി.ഐ. മേധാവി ക്രിസ്റ്റഫര്‍ റേ അറിയിച്ചു. 'ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ ഒരോ പത്തുമണിക്കൂറിലും ഒരു പുതിയ അന്വേഷണം നടക്കുകയാണ്. എന്നാലിത് മറ്റൊരു പണിയും ഇല്ലാത്തതിനാല്‍ ചൈനയ്‌ക്കെതിരെ നീങ്ങുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതുവരെ 2000 അന്വേഷണങ്ങളാണ് ചൈനയുടെ നീക്കങ്ങളെ കണ്ടെത്താന്‍ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ അഖണ്ഡതയേയും സുരക്ഷയേയും ബാധിക്കുന്ന വിശദമായ തെളിവുകള്‍ ശേഖരിക്കുക എന്ന ദൗത്യമാണ് എഫ്.ബി.ഐ. നടത്തുന്നത്.'ക്രിസ്റ്റഫര്‍ റേ സെനറ്റ് സമിതിയ്ക്ക് മുമ്ബാകെ വിശദമാക്കി. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ നിരീക്ഷിക്കുന്ന സെനറ്റ് കമ്മറ്റി അംഗം മാര്‍കോ റൂബിയോവിന്റെ ചോദ്യത്തിനുത്തരമായിട്ടാണ് റേ മറുപടി നല്‍കിയത്. അമേരിക്കയ്‌ക്കെതിരെ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു രാജ്യം ഇതുവരെയു ണ്ടായിട്ടില്ലെന്നും ചൈനയ്‌ക്കെതിരായ 2000 അന്വേഷണങ്ങളുടെ രേഖകള്‍ നിരത്തി റേ സമര്‍ത്ഥിച്ചു. രാജ്യത്തിന്റെ പ്രതിരോധം, സാമ്ബത്തികം, വിദ്യാഭ്യാസം, സൈബര്‍ മേഖല, ബഹിരാകാശം, ആരോഗ്യം, നൂതനമായ ഗവേഷണങ്ങള്‍ എല്ലാത്തിലും ചൈന കൈകടത്തിയിരി ക്കുകയാണെന്നും റേ മുന്നറിയിപ്പ് നല്‍കി. ചൈനീസ് പൗരന്മാരെ തടവിലാക്കിയതും നിരോധിച്ചതും അടക്കം എല്ലാ വിഷയത്തിലും രാജ്യത്തിനെ അപായപ്പെടുത്താനുള്ള ബീജിംഗ് സൈന്യത്തിന്റെ വ്യക്തമായ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും റേ സെനറ്റിന് മുമ്ബാകെ വെച്ചു.

Related News