Loading ...

Home sports

ചാമ്പ്യ​ന്‍​സ് ലീ​ഗ്: ചെ​ല്‍​സി​യും പി​എ​സ്ജി​യും സെ​മി​യി​ല്‍, ബ​യേ​ണ്‍ മ്യൂ​ണി​ക്ക് പു​റ​ത്ത്

പാ​രീ​സ്: നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ചാ​മ്ബ്യ​ന്‍​സ് ലീ​ഗി​ല്‍ നി​ന്ന് പു​റ​ത്ത്. നി​ര്‍​ണാ​യ​ക​മാ​യ ര​ണ്ടാം​പാ​ദ ക്വാ​ര്‍​ട്ട​റി​ല്‍ പി​എ​സ്ജി​യോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്‍റെ ജ​യം ബ​യേ​ണ്‍ നേ​ടി. ഇ​തോ​ടെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-3നാ​ണ് മ​ത്സ​രം അ​വ​സാ​നി​ക്കു​ക​യും എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ പി​എ​സ്ജി സെ​മി ഉ​റ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ട്ടോ​യെ മ​റി​ക​ട​ന്ന് ചെ​ല്‍​സി സെ​മി​യി​ല്‍ ക​ട​ന്നു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ ചെ​ല്‍​സി​ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പോ​ര്‍​ട്ടോ ജ​യി​ച്ചു. എ​ന്നാ​ല്‍ ആ​ദ്യ പാ​ദ​ത്തി​ല്‍ 2-0ന്‍റെ ജ​യം നേ​ടി​യ ചെ​ല്‍​സി ര​ണ്ട് പാ​ദ​ങ്ങ​ളി​ലും കൂ​ടി 2-1 എ​ന്ന നി​ല​യി​ല്‍ ജ​യി​ച്ചാ​ണ് ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് സെ​മി ഉ​റ​പ്പാ​ക്കി​യ​ത്.

2014ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചെ​ല്‍​സി ചാ​മ്ബ്യ​ന്‍​സ് ലീ​ഗി​ന്‍റെ സെ​മി ഉ​റ​പ്പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ലി​വ​ര്‍​പൂ​ള്‍-​റ​യ​ല്‍ മാ​ഡ്രി​ഡ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​വും സെ​മി​യി​ല്‍ ചെ​ല്‍​സി​യു​ടെ എ​തി​രാ​ളി​ക​ള്‍. ഡോ​ര്‍​ണ്ട്മു​ണ്ട്-​മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളെ പി​എ​സ്ജി​യും നേ​രി​ടും.

Related News