Loading ...

Home USA

ഹൃ​ദ​യാ​ഘാതം ; യുഎസ് റാ​പ്പ​ര്‍ ഡി​എം​എ​ക്‌​സ് അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: പ്രശസ്ത അ​മേ​രി​ക്ക​ന്‍ റാ​പ്പ​റും അഭിനേതാവുമായ ഡി​എം​എ​ക്‌​സ് (ഏ​ള്‍ സി​മ്മ​ണ്‍​സ്-50) അ​ന്ത​രി​ച്ചു. അ​ഞ്ച് ദി​വ​സം മു​ന്‍​പ് സംഭവിച്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം .വെ​ള്ളി​യാ​ഴ്ച ന്യൂ​യോ​ര്‍​ക്കി​ലെ വൈ​റ്റ് പ്ലെ​യി​ന്‍​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹോ​യ​ത്തോ​ടെ ജീ​വ​ന്‍ നി​ല​നി​ര്‍‌​ത്തി​വ​രി​ക​യാ​യി​രു​ന്നു. 1990 ക​ളി​ലാ​ണ് ഡി​എം​എ​ക്‌​സ് റാ​പ്പിം​ഗി​ലേ​ക്ക് വ​രു​ന്ന​ത്. 1998 ല്‍ '​ഇ​റ്റ്‌​സ് ഡാ​ര്‍​ക്ക് ആ​ന്‍റ് ഹെ​ല്ല് ഇ​സ് ഹോ​ട്ട്' എ​ന്ന ആ​ദ്യ ആ​ല്‍​ബം പു​റ​ത്തി​റ​ക്കി. പി​ന്നീ​ട് 2003ലാ​ണ് ഡി​എം​എ​ക്‌​സി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി നേ​ടി​യ 'എ​ക്‌​സ് ഗോ​ണ്‍ ഗി​വ് ഇ​റ്റ് ടു ​യാ' എ​ന്ന സിം​ഗി​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. റോ​മി​യോ മ​സ്റ്റ് ഡൈ, ക്രേ​ഡി​ല്‍ 2 ദി ​ഗ്രേ​വ്, ​എ​ക്സി​റ്റ് വൂ​ണ്ട്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും റാ​പ്പ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related News