Loading ...

Home sports

ലാ ലിഗകപ്പില്‍ ബാഴ്സലോണയ്ക്ക് വിജയം

ലാ ലിഗ കപ്പില്‍, റയല്‍ വയ്യഡോളിഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്‍്റെ വിജയവുമായി ബാഴ്സലോണ. ഇതോടെ പോയിന്‍്റ് നിലയില്‍ അത് ലറ്റിക്കോ മാഡ്രിഡുമായി ഒരു പോയിന്‍്റ് വിത്യാസം മാത്രമായിരിക്കുകയാണ് ബാഴ്സലോണയ്ക്ക്. ഇതോടൊപ്പം കിരീട പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ കൈവിട്ട കപ്പ് തിരിച്ച്‌ പിടിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഉസ്മാനെ ഡെംബലെ നേടിയ ഗോളിന്‍്റെ ബലത്തിലാണ് ബാഴ്സലോണയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും ശക്തമായ, മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൊണ്ടും, കൊടുത്തും ഇരുടീമുകളും പോരാട്ട വീര്യം കടുപ്പിച്ചപ്പോള്‍ ഗോള്‍ പിറന്നത് മത്സരത്തിന്‍്റെ അവസാന നിമിഷങ്ങളിലെന്ന് മാത്രം.

Related News