Loading ...

Home Africa

കിഴക്കനാഫ്രിക്കന്‍ രാജ്യമായ താന്‍സാനിയക്ക് ആദ്യ വനിതാ പ്രസിഡന്റ്; സാമിയ സുലുഹു അധികാരമേറ്റു

ദോദോമ: കിഴക്കനാഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റായി സാമിയ സുലുഹു ഹസന്‍ അധികാരമേറ്റു. പ്രസിഡന്റ് ജോണ്‍ മാഗുഫുലിയുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന സാമിയ അധികാരമേറ്റത്. പ്രസിഡന്റിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് 61 കാരിയായ സാമിയ ആദ്യ പ്രസംഗം തുടങ്ങിയത്. രാജ്യത്ത് 21 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയസ്തംഭനം സംഭവിച്ചാണ് ജോണ്‍ മാഗുഫുലി അന്തരിച്ചത്. താന്‍സാനിയന്‍ ഭരണഘടന പ്രകാരം, പ്രസിഡന്റ് മരിച്ചാല്‍ കാലാവധി പൂര്‍ത്തുയാകുംവരെ വൈസ് പ്രസിഡന്റ് ചുമതല വഹിക്കണം. 2015 അല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ മാഗുഫുലി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റാവുകയായിരുന്നു.

Related News