Loading ...

Home USA

ചൈനീസ്-ഹോങ്കോംഗ് ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: നയതന്ത്രനീക്കങ്ങള്‍ ഒരു വശത്ത് നടക്കുമ്ബോഴും ഹോങ്കോംഗ് വിഷയത്തില്‍ കര്‍ശന നിലപാട് തുടര്‍ന്ന് അമേരിക്ക. ഹോങ്കോംഗിലേയും ചൈനയിലേയും 24 ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും വിലക്കേര്‍പ്പെടുത്തി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് തീരുമാനം എടുത്തിരിക്കുന്നത്. വരുന്ന ആഴ്ച അലാസ്‌കയില്‍ വെച്ച്‌ ചൈനയുടെ വിദേശകാര്യ പ്രതിനിധികളുമായി സംയുക്തയോഗം നടക്കാനിരിക്കേയാണ് നടപടി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഹോങ്കോംഗില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍ നയങ്ങളുമായി ബന്ധപ്പെട്ടാണ് എല്ലാ നടപടികളും എടുക്കുന്നത്. ജനാധിപത്യത്തെ ചൈന
കണക്കിലെടുക്കുന്നില്ല. അന്താരാഷ്ട്ര സമൂഹം ഏറ്റവുമധികം പങ്കാളിത്തം വഹിച്ചിരുന്ന പ്രദേശത്തെ ചൈന സ്വന്തം താവളമാക്കിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ നേരിട്ട് പങ്കുള്ള എല്ലാ ഉദ്യോഗസ്ഥന്മാര്‍ക്കും അമേരിക്കയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സഹകരിക്കാനാവില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

Related News