Loading ...

Home sports

‘പി​ണ​ക്കം’ എ​ല്ലാ​രോ​ടു​മി​ല്ലെ​ന്ന്​ കോ​ഹ്​​ലി

ന്യൂഡൽഹി: ആസ്ട്രേലിയൻ ടീമംഗങ്ങളുമായി ഇനി സൗഹൃദമില്ലെന്നല്ല പറഞ്ഞതെന്ന്  à´‡à´¨àµà´¤àµà´¯àµ» ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി.  à´¤àµ†àµ»à´± പ്രസ്താവന ഉദ്ദേശിച്ചതിനപ്പുറമാണ് പുറത്തുവന്നെതന്ന് കോഹ്ലി ട്വിറ്ററിൽ കുറിച്ചു. ധർമശാലയിൽ ഒാസീസിനെതിരെ പരമ്പര വിജയം സ്വന്തമാക്കിയശേഷം വാർത്തസമ്മേളനത്തിലായിരുന്നു കോഹ്ലി എതിരാളികളുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായത്. ‘‘കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളെന്നായിരുന്നു എെൻറ ആദ്യ ധാരണ. അക്കാര്യം പറയുകയും ചെയ്തു.  à´Žà´¨àµà´¨à´¾àµ½, പരമ്പരയോടെ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അവർ ഇനി നല്ല സുഹൃത്തുക്കളല്ല’’ -ഇന്ത്യൻ ക്യാപ്റ്റെൻറ വാക്കുകൾ വൻ ശ്രദ്ധ നേടുകയും ചെയ്തു. 

എന്നാൽ, എല്ലാ ഒാസീസ് താരങ്ങളെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് കോഹ്ലി വിശദീകരിക്കുന്നു. ‘‘ആസ്ട്രേലിയൻ ടീമിനെ മൊത്തമല്ല പറഞ്ഞത്, എന്നാലും’’ -കോഹ്ലി പറഞ്ഞു. രണ്ടു പേർ മാത്രമേയുള്ളൂ. പരിചയമുള്ള മറ്റുള്ളവരുമായും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഒപ്പം കളിക്കുന്നവരുമായും ഉൗഷ്മള ബന്ധം തുടരുമെന്ന് അടുത്ത ട്വീറ്റിൽ പറയുന്നു.  à´’ാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയാണ് കോഹ്ലി ശത്രുപക്ഷത്ത് നിർത്തുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആസ്ട്രേലിയൻ ടീമിലെ രണ്ട് പേേരാട് സൗഹൃദത്തിനില്ലെന്ന കോഹ്ലിയുടെ പ്രതികരണത്തിന് സ്മിത്ത്  à´®à´±àµà´ªà´Ÿà´¿à´¯àµà´®à´¾à´¯àµ†à´¤àµà´¤à´¿. രണ്ടിലൊരാൾ ഞാനാണോയെന്ന് വിരാടിനോട് ചോദിക്കണമെന്ന് സ്മിത്ത് പറഞ്ഞു.  â€˜â€˜à´Ÿàµ†à´¸àµà´±àµà´±àµ പരമ്പര കഴിഞ്ഞു. ഇന്ത്യ ഞങ്ങളെ തറപറ്റിച്ചു. ഇനി െഎ.പി.എല്ലിൽ പുണെ സൂപ്പർ ജയൻറിനെ നയിക്കാൻ തയാറായിരിക്കുകയാണ് ഞാൻ’’- ഡൽഹിയിൽ അജിൻക്യ രഹാനെക്കൊപ്പമെത്തിയ സ്മിത്ത് മാധ്യമങ്ങേളാട് പറഞ്ഞു.

Related News