Loading ...

Home USA

സെെനിക അട്ടിമറി; മ്യാന്‍മറിന് ആദ്യ തിരിച്ചടി, ഫണ്ട് കൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി യുഎസ്

വാഷിംഗ്‌ടണ്‍: സെെനിക അട്ടിമറി നടന്ന മ്യാന്‍മറിന് ആദ്യ തിരിച്ചടി നല്‍കി യുഎസ്. മ്യാന്‍മറിലേക്ക് വസ്തുവകകളും പണവും കെെമാറ്റം ചെയ്യുന്നതിന് യുഎസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ജാേ ബൈഡന്‍ ഒപ്പുവെച്ചു. മ്യാന്‍മറിലേക്കുള്ള ഫണ്ട് കെെമാറ്റം അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതു തെരഞ്ഞെടുപ്പിലെ മ്യാന്‍മറിലെ ജനഹിതം അട്ടിമറിക്കുകയാണ് സെെനിക നീക്കത്തിലൂടെ സംഭവിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മ്യാന്‍മര്‍ പുറത്താക്കുകയായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും മതനേതാക്കളെയും മാദ്ധ്യമ പ്രവര്‍ത്തകരെയും മ്യാന്‍മര്‍ തടവിലാക്കിയിരിക്കുകയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിന് വിപരീതമാണ് ഈ നീക്കം. യുഎസിന്റെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണിതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മ്യാന്‍മറില്‍ നിന്നും പ്രത്യക്ഷമായോ അല്ലാതെയോ ഉള്ള സാമ്ബത്തിക ലാഭം സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. നവംബറിലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം സെെന്യം ഭരണം പിടിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയ ആങ് സാന്‍ സ്യൂകി ഉള്‍പ്പെടെയുള്ള നേതാക്കളെ തടവിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു.

Related News