Loading ...

Home USA

അമേരിക്കയിൽ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ തകര്‍ന്നു; ആറുമരണം

വാഷിങ്​ടണ്‍: യു.എസിലെ ടെക്​സസില്‍ അന്തര്‍ സംസ്​ഥാന പാതയില്‍ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ ആറുമരണം. നിരവധിപേര്‍ക്ക്​ പരിക്കേറ്റു.ടെക്​സസ്​ -പടിഞ്ഞാറന്‍ വിര്‍ജീനിയ പാതയിലാണ്​ അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ കാഴ്ച മറഞ്ഞതാണ്​ അപകടകാരണം. 133 വാഹനങ്ങളാണ്​ കൂട്ടിയിടിച്ച്‌​ തകര്‍ന്നത്​. കാറുകളും ട്രക്കുകളുമാണ്​ തകര്‍ന്നവയില്‍ അധികവും. നിരവധിപേര്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം. 65 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്​. മൂന്നുപേര്‍ അത്യാസന്ന നിലയിലാണ്​. ജോലിക്ക്​ പുറപ്പെട്ടവരാണ്​ അപകടത്തില്‍പ്പെട്ടവരില്‍ അധികവും.


ഹൈഡ്രോളിക്​ റെസ്​ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ രക്ഷാപ്രവര്‍ത്തനം. കനത്ത മഞ്ഞുവീഴ്​ച തുടരുന്നതിനാല്‍ സ്​ഥലത്ത്​ ഗതാഗത തടസം രൂക്ഷമായിരുന്നു.കൂട്ടിയിടിയെ തുടര്‍ന്ന്​ ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിര്‍ത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന്​ ​നിരവധി വാഹനാപകടങ്ങളാണ്​ യു.എസില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായത്​. ടെന്നസിയില്‍ മാത്രം 30ഓളം അപകടങ്ങള്‍ റിപ്പോര്‍ട്ട്​  ചെയ്​തു.


Related News