Loading ...

Home USA

അമേരിക്കയിൽ കുടിവെള്ള വിതരണ കേന്ദ്രം ഹാക്ക് ചെയ്‌ത് വിഷം കലർത്താൻ ശ്രമം; ഒഴിവായത് വന്‍ ദുരന്തം

വാഷിംഗ്ടണ്‍: ഫ്ലോറിഡയില്‍ കുടിവെള്ള വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കുഴപ്പത്തിലാക്കി ഹാക്കര്‍മാര്‍. വാട്ടര്‍ ട്രീറ്റ്‌മെന്റിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവില്‍ മാറ്റം വരുത്തി ജലം വിഷമയമാക്കുകയായിരുന്നു. ഫ്ലോറിഡയിലെ ടമ്ബയിലാണ് സംഭവം നടന്നത്. ഹാക്കര്‍മാര്‍ക്ക് ഇന്റേണല്‍ ഐ. സി എസ് പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സെസ് ലഭിക്കുകയും സോഡിയം ഹൈഡ്രോക്‌സൈഡ് അളവ് മാറ്റി വെള്ളം വിഷാംശമാക്കുകയുമായിരുന്നു.നഗരത്തിലെ പ്രധാന ജലവിതരണ കേന്ദ്രത്തെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. 15,000 ത്തോളം ആളുകള്‍ ആശ്രയിക്കുന്നത് à´ˆ ജലവിതരണ കേന്ദ്രത്തെയാണ്. അതേസമയം സംഭവത്തില്‍ ആര്‍ക്കും അപകടം ഉണ്ടായിട്ടില്ല. റിമോട്ടായി കംപ്യൂട്ടറുകളെ ബന്ധപ്പെടുത്തുന്ന ജനപ്രിയ ടൂളായ ടീം വ്യൂവര്‍ വഴി ഹാക്കര്‍മാര്‍ ജീവനക്കാരുടെ കമ്ബ്യൂട്ടറുകളിലൊന്നിലേക്ക് ആക്‌സെസ് ലഭിക്കുകയായിരുന്നു. à´¸à´‚ഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൃത്യസമയത്ത് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വലിയ ദുരന്തമാണ് ഒഴിവായത്.വാട്ടര്‍ ഫസിലിറ്റി ജീവനക്കാരന്‍ കൃത്യസമയത്ത് കമ്ബനിയെ അറിയിക്കുകയും സോഡിയം ഹൈഡ്രോക്‌സൈഡിന്റെ അളവ് വെള്ളത്തില്‍ കലരുന്നതിന് മുന്‍പ് അത് മാറ്റുകയും ചെയ്തു. ചെറിയ അളവില്‍ സോഡിയം ഹൈഡ്രോക്‌സൈഡ് വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്നും വര്‍ദ്ധിച്ച അളവിലുള്ള സോഡിയം ഹൈഡ്രോക്‌സൈഡ് ഉള്ള വെള്ളം ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.വാഷിംഗ്ടണ്‍: ഫ്ലോറിഡയില്‍ കുടിവെള്ള വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കുഴപ്പത്തിലാക്കി ഹാക്കര്‍മാര്‍. വാട്ടര്‍ ട്രീറ്റ്‌മെന്റിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവില്‍ മാറ്റം വരുത്തി ജലം വിഷമയമാക്കുകയായിരുന്നു. ഫ്ലോറിഡയിലെ ടമ്ബയിലാണ് സംഭവം നടന്നത്. ഹാക്കര്‍മാര്‍ക്ക് ഇന്റേണല്‍ ഐ. സി എസ് പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സെസ് ലഭിക്കുകയും സോഡിയം ഹൈഡ്രോക്‌സൈഡ് അളവ് മാറ്റി വെള്ളം വിഷാംശമാക്കുകയുമായിരുന്നു.നഗരത്തിലെ പ്രധാന ജലവിതരണ കേന്ദ്രത്തെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. 15,000 ത്തോളം ആളുകള്‍ ആശ്രയിക്കുന്നത് à´ˆ ജലവിതരണ കേന്ദ്രത്തെയാണ്. അതേസമയം സംഭവത്തില്‍ ആര്‍ക്കും അപകടം ഉണ്ടായിട്ടില്ല. റിമോട്ടായി കംപ്യൂട്ടറുകളെ ബന്ധപ്പെടുത്തുന്ന ജനപ്രിയ ടൂളായ ടീം വ്യൂവര്‍ വഴി ഹാക്കര്‍മാര്‍ ജീവനക്കാരുടെ കമ്ബ്യൂട്ടറുകളിലൊന്നിലേക്ക് ആക്‌സെസ് ലഭിക്കുകയായിരുന്നു. à´¸à´‚ഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൃത്യസമയത്ത് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വലിയ ദുരന്തമാണ് ഒഴിവായത്.വാട്ടര്‍ ഫസിലിറ്റി ജീവനക്കാരന്‍ കൃത്യസമയത്ത് കമ്ബനിയെ അറിയിക്കുകയും സോഡിയം ഹൈഡ്രോക്‌സൈഡിന്റെ അളവ് വെള്ളത്തില്‍ കലരുന്നതിന് മുന്‍പ് അത് മാറ്റുകയും ചെയ്തു. ചെറിയ അളവില്‍ സോഡിയം ഹൈഡ്രോക്‌സൈഡ് വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്നും വര്‍ദ്ധിച്ച അളവിലുള്ള സോഡിയം ഹൈഡ്രോക്‌സൈഡ് ഉള്ള വെള്ളം ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related News