Loading ...

Home USA

100 മില്യണ്‍ കാഴ്ചക്കാര്‍ ;അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ മല്‍സരത്തിനിടയില്‍ ഇന്ത്യയുടെ കര്‍ഷക സമര പരസ്യം

ന്യൂയോര്‍ക്ക്∙: കോടിക്കണക്കിന് ജനങ്ങള്‍ കാണുന്ന അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ ടിവിയില്‍ പ്രദര്‍ശിപ്പിച്ചത് ഇന്ത്യയിലെ വിവാദമായ കര്‍ഷകസമരത്തെ കുറിച്ചുള്ള പരസ്യം. കഴിഞ്ഞ ദിവസമാണ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രക്ഷേപണം ചെയ്തത്. ഇന്ത്യയില്‍ മാസങ്ങളായി അരങ്ങേറുന്ന കര്‍ഷകപ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. 'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്' എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളും പരസ്യത്തിലുണ്ട്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വൈറലാണ്.യുഎസില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മല്‍സരമാണ് ‘സൂപ്പര്‍ബൗള്‍’. 100 മില്യണ്‍ കാഴ്ചക്കാര്‍ മല്‍സരം കാണുന്നു എന്നാണ് കണക്കുകള്‍. ഇതിനിടെയാണ് ഇന്ത്യയുടെ കര്‍ഷകസമരം പരസ്യമായി എത്തിയത്. പ്രവാസ സിഖ് സമൂഹമാണ് വന്‍തുക മുടക്കി പരസ്യം ചെയ്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Related News