Loading ...

Home USA

സൗദി-യു.എ.ഇ സൈന്യത്തിനെ പിന്തുണക്കില്ലെന്നും, യമനെതിരെ ഇനി യുദ്ധമില്ലന്നും ബൈഡന്‍

വാഷിംഗ്ടണ്‍: യുദ്ധരംഗത്ത് ട്രംപ് അനുവര്‍ത്തിച്ച നയങ്ങളില്‍ നിന്നും ബൈഡന്‍ പിന്മാറുന്നു. ഏറ്റവും പുതിയ തീരുമാനം എടുത്തത് യമനെതിരായ യുദ്ധത്തിന്റെ കാര്യത്തിലാണ്. ഇനി യമനെതിരെ നിഴല്‍ യുദ്ധം നടത്താനില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. നിലവില്‍ സൗദി-യു.എ.ഇ സഖ്യസേനയ്‌ക്കൊപ്പം അമേരിക്കന്‍ സേന യമനെതിരെ യുദ്ധപങ്കാളിത്തം വഹിക്കില്ലെന്ന തീരുമാനമാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകരാറുകളെക്കുറിച്ചുള്ള ആദ്യ പ്രസംഗത്തിലാണ് ബൈഡന്റെ സുപ്രധാന തീരുമാനം. റഷ്യയുടെ സ്വാധീനത്തില്‍പെട്ട് നടക്കുന്ന പലയുദ്ധങ്ങളും അഭയാര്‍ത്ഥി പ്രവാഹം കൂട്ടിയെന്നും അമേരിക്ക ഇത്തരം നയങ്ങളെ പിന്തുണയ്ക്കില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞത്. 'അമേരിക്ക യഥാര്‍ത്ഥ അസ്ഥിത്വത്തിലേക്ക് മടങ്ങിവരികയാണ്. സമാധാനത്തെ മുന്‍നിര്‍ത്തിയുള്ള നയതന്ത്രവും അതിലൂന്നിയുള്ള വിദേശ നയവുമാണ് അമേരിക്കയുടെ മുഖമുദ്ര. ഒരു ലക്ഷത്തിലധികം നിരപരാധികളായ ജനങ്ങളാണ് യമനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. എട്ടു ലക്ഷത്തിലധികം പേര്‍ വീടുപോലുമില്ലാതെ അലയുകയാണ്. ഇതുണ്ടാക്കിയിരിക്കുന്നത് മാനുഷികമായ വലിയ ദുരന്തമാണ്. ഇത് ഇനിയും തുടരാനാകില്ല.' ബൈഡന്‍ തന്റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

Related News