Loading ...

Home USA

ഇറാഖില്‍ അമേരിക്കയുടെ ബോംബാക്രമണം

ബാഗ്ദാദ്: ഇറാഖില്‍ ഐ.എസ്.ഭീകരര്‍ക്ക് നേരെ അമേരിക്കബോംബാക്രമണം നടത്തി. ഇറാഖിലെ കിര്‍കുക് മേഖലയിലാണ് ഇസ്ലാമിക ഭീകരര്‍ക്കെതിരെ അമേരിക്കയുടെ വ്യോമാക്രണം നടന്നത്. ആക്രമണത്തില്‍ പ്രമുഖ ഐ.എസ് ഭീകരനായ ജബ്ബാര്‍ സല്‍മാന്‍ അലി ഫര്‍ഹാന്‍ അല്‍ ഇസ്സാവി കൊല്ലപ്പെട്ടു. ഇറാഖിലെ വിവിധ മേഖലകളില്‍ സജീവമായിരിക്കുന്ന ഐ.എസ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക നീങ്ങുന്നത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താവളങ്ങള്‍ക്ക് മേല്‍ വ്യോമക്രാമണം നടന്നത്. ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങളില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് ആക്രമണം നടത്തിയത്. ബാഗ്ദാദിലലെ മാര്‍ക്കറ്റില്‍ ഇരട്ട ചാവേര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഐ.എസ്. ഭീകരര്‍ക്കെതിരെ അമേരിക്ക ആക്രമണം ആസുത്രണം ചെയ്തത്. ആകെ 32 പേരാണ് ആക്രണത്തില്‍ കൊല്ലപ്പെട്ടത്.

Related News