Loading ...

Home USA

എച്ച്‌4 വിസ പുനഃസ്ഥാപിച്ച്‌ അമേരിക്ക

വാഷിങ്ടണ്‍: യു.എസില്‍ എച്ച്‌.1 ബി തൊഴില്‍ വിസയില്‍ വരുന്ന പ്രഫഷണലുകളുടെ പങ്കാളികള്‍ക്കു തൊഴില്‍ ചെയ്യാനുള്ള അനുമതി പിന്‍വലിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. ഇത് പ്രകാരം എച്ച്‌4 വിസ ഉള്ളവര്‍ക്ക് ഇനി തൊഴിലെടുക്കാം. ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനമാണ് പുറത്ത് വന്നിരിക്കുന്നത്. കാരണം എച്ച്‌4 വിസ ഉടമകളില്‍ ഭൂരിഭാഗവും വിദഗ്ധയോഗ്യതയുള്ള ഇന്ത്യന്‍ സ്ത്രീകളാണ്. സാങ്കേതിക, സൈദ്ധാന്തിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ തൊഴില്‍നൈപുണ്യമുള്ള വിദേശികളെ ജോലിക്കു നിയോഗിക്കാന്‍ യു.എസ്. കമ്ബനികളെ അനുവദിക്കുന്ന സംവിധാനമാണ് എച്ച്‌1-ബി വിസ. ഇതിലേറെയും ചൈനയില്‍നിന്നും ഇന്ത്യയില്‍നിന്നും ഉള്ള പ്രഫഷണലുകളാണ് ഉപയോഗിക്കുന്നത്. തൊഴില്‍ അധിഷ്ഠിതമായ നിയമപരമായ സ്ഥിരതാമസത്തിനുള്ള നടപടികള്‍ തുടങ്ങിയവര്‍ക്കാണ് സാധാരണഗതിയില്‍ എച്ച്‌ 4 വിസ അനുവദിക്കുന്നത്. ഇവര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അനുമതി മുന്‍ ഒബാമ ഭരണകൂടം നല്‍കിയപ്പോള്‍ ഇന്ത്യന്‍ പ്രഫഷണലുകളുടെ പങ്കാളികളായിരുന്നു ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. എന്നാല്‍ ഈ നിയമം റദ്ദാക്കാമനുള്ള നടപടിയാണ് ട്രംപ് സ്വീകരിച്ചത്.

Related News