Loading ...

Home USA

ഗ്രീന്‍ കാർഡിന് പുതു പദ്ധതിയുമായി ബൈഡന്‍

വാഷിങ്ടന്‍: കുടിയേറ്റസൗഹൃദ നടപടികള്‍ക്കു മുന്‍ഗണന ഉറപ്പാക്കി ജോ ബൈഡന്‍. കുടിയേറ്റ വ്യവസ്ഥകള്‍ സമൂലം പുതുക്കിയുള്ള ഇമിഗ്രേഷന്‍ ബില്‍ കോണ്‍ഗ്രസിനു വിട്ടതു കൂടാതെ 15 എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും 2 നിര്‍ദേശങ്ങളിലും ബൈഡന്‍ ഒപ്പിട്ടു. മാസ്‌ക് പ്രോത്സാഹിപ്പിക്കാനുള്ള '100 ദിന മാസ്‌ക് ചാലഞ്ച്' പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിര്‍ദേശം പുറത്തിറക്കി. കുടിയേറ്റ വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കാനുള്ള 'യുഎസ് സിറ്റിസന്‍ഷിപ് ആക്‌ട് 2021' കോണ്‍ഗ്രസിലേക്ക് അയച്ചിരിക്കുകയാണ്. യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനു വേണ്ടി കാത്തിരിപ്പുകാലം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. ഗ്രീന്‍ കാര്‍ഡ് എണ്ണത്തില്‍ ഓരോ രാജ്യത്തിനും പരിധി നിശ്ചയിച്ചിട്ടുള്ളത് എടുത്തു കളയും. ഐടി വിദഗ്ധരായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സ്ഥിരതാമസ അനുമതിക്കായി പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ അവസ്ഥയ്ക്കു പരിഹാരമായേക്കും. എച്ച്‌1 ബി വിസക്കാരുടെ കുടുംബാംഗങ്ങള്‍ക്കു തൊഴിലനുമതിയും ബില്ലിലെ നിര്‍ദേശമാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കു പൗരത്വം അനുവദിക്കാനായി തുടക്കമിട്ട 'ഡാക' പദ്ധതി പുനരവതരിപ്പിക്കും. ഒബാമ ഈ പദ്ധതി ആവിഷ്‌കരിക്കുമ്ബോള്‍ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു. ട്രംപിന്റെ കുടിയേറ്റവിരുദ്ധ ഉത്തരവുകളില്‍ ഇതടക്കം പലതും റദ്ദാക്കുകയും പുതിയ നടപടികള്‍ക്കു തുടക്കമിടുകയും ചെയ്തിരുന്നു. ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ ആഗോള വാക്‌സിന്‍ പദ്ധതിയിലേക്ക് യുഎസ് എത്തും. ഇതു വാക്‌സീന്‍ വിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാന്‍ സഹായകരമാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു ലോകാരോഗ്യസംഘടനയുമായി സഹകരണം പുനഃസ്ഥാപിക്കും, ആഗോള വാക്‌സീന്‍ പദ്ധതിയില്‍ ചേരും, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്കു നീക്കുന്നു, മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപ് തുടക്കമിട്ട മതില്‍നിര്‍മാണം നിര്‍ത്തിവയ്ക്കും, കോവിഡ് വാക്‌സീന്‍ വിതരണം മേല്‍നോട്ടത്തിനു വൈറ്റ്ഹൗസില്‍ കോഓര്‍ഡിനേറ്ററുടെ നിയമനം, സര്‍ക്കാര്‍ പദ്ധതികളിലും സ്ഥാപനനടത്തിപ്പിലും വംശീയസമത്വം ഉറപ്പാക്കുന്നു തുടങ്ങിയവയാണ് ബൈഡന്റെ പുതിയ ഉത്തരവുകള്‍

Related News