Loading ...
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാന്‍
ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് നിയുക്ത സ്റ്റേറ്റ്
സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അമേരിക്കയുടെ
പ്രസിഡന്റായി ജോ ബൈഡന് ചുമതലയേല്‍ക്കുന്നതിന്
മുന്നോടിയായാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
ഇന്ത്യ-യുഎസ്
സഹകരണം ശക്തമാക്കാന്‍ ഏറെ വഴികളുണ്ട്. ഇന്ത്യക്കും
അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജ, സാങ്കേതിക വിദ്യ
വിഷയങ്ങളില്‍ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണ്.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ മേഖലയിലെ ഒരു
രാജ്യത്തിനും കഴിയില്ലെന്നും ആന്റണി ബ്ലിങ്കന്‍
വ്യക്തമാക്കി.
ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്ന്
നിയുക്ത അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ്
ഓസ്റ്റിനും പ്രതികരിച്ചു. പൊതു താല്പര്യമുള്ള വിഷയങ്ങളിലും
ഇന്ത്യ-യുഎസ് സൈനിക സഹകരണം തുടരുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.