Loading ...

Home USA

ബൈഡന്‍ നാളെ അധികാരമേല്‍ക്കും ,വാഷിങ്ടന്‍ കാക്കാന്‍ കാല്‍ലക്ഷം സൈനികര്‍

വാഷിങ്ടന്‍ ഡിസി : അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആയി ജോ ബൈഡനും വൈസ് പ്രസിഡണ്ട് ആയി കമല ഹാരിസും അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍ തലസ്ഥാനനഗരി മുന്‍പെങ്ങുമില്ലാത്തമില്ലാത്ത വിധം സൈന്യത്തിന്റെ കാവലില്‍.25,000 സൈനികരെയാണ് നാള‌െ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിരിക്കുന്നത്.ഇതിനു പുറമേ വന്‍തോതില്‍ പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പാര്‍ലമെന്റ് മന്ദിരവും വൈറ്റ്ഹൗസും കൂടാതെ പെന്‍സില്‍വേനിയ അവന്യൂവിന്റെ പ്രധാനഭാഗങ്ങളെല്ലാം റോഡുകള്‍ അടച്ചും എട്ടടിപ്പൊക്കത്തില്‍ ഇരുമ്ബു ബാരിക്കേഡുകള്‍ സ്ഥാപിച്ചും മുന്‍കരുതലെടുത്തിട്ടുണ്ട്.

കിഴക്കു വശത്തു പാര്‍ലമെന്‍റ് മന്ദിരവും വടക്കു ഭാഗത്തു വൈറ്റ്ഹൗസുള്ള തും ലിങ്കണ്‍ മെമ്മോറിയല്‍, വാഷിങ്ടന്‍ സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നതുമായ 'നാഷനല്‍ മാള്‍' പ്രദേശം ആളൊഴിഞ്ഞു കിടക്കുന്നു.മുന്‍ വര്‍ഷങ്ങളില്‍ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങു കാണാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും ഈ മൈതാനത്താണ് വന്‍ ജനക്കൂട്ടമെത്തിയിരുന്നു .

നാളെ ഉച്ചയ്ക്കു 12നാണു (ഇന്ത്യന്‍ സമയം നാളെ രാത്രി 10.30) ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ. കോവിഡ് മൂലം ജനക്കൂട്ടം ഒഴിവാക്കേണ്ടതിനാല്‍ ചടങ്ങുകള്‍ വീട്ടിലിരുന്ന് കാണാന്‍ ബൈഡനും സംഘം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ തിരികെച്ചേരുന്നതും 6 മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് നീക്കുന്നതും മെക്സിക്കോ അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടു പോയ കുടിയേറ്റക്കാരായ കുട്ടികള്‍ക്കു മാതാപിതാക്കളുടെ അടുത്തെത്താന്‍ സഹായം നല്‍കുന്നതും ഉള്‍പ്പെടെ അടിയന്തര നടപടികള്‍ ഭരണമേറ്റെടുത്ത് ആദ്യ ദിനം ബൈഡനില്‍ നിന്നു പ്രതീക്ഷിക്കാം.ഇതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്നു തന്നെ ആക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്നാണു മാധ്യമറിപ്പോര്‍ട്ടുകള്‍. സേനകളിലെ ഓരോരുത്തരുടെയും പൂര്‍വചരിത്രം എഫ്ബിഐ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

Related News