Loading ...

Home USA

ബൈഡന്‍റെ സത്യപ്രതിജ്ഞ; കാപ്പിറ്റോള്‍ പരിസരത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തി അമേരിക്കന്‍ സൈന്യം

വാഷിങ്ടണ്‍: പുതിയ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് കാപ്പിറ്റോള്‍ പരിസരത്ത് സുരക്ഷ ശക്തമാക്കി അമേരിക്ക. നേരത്തെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ക്യാപിറ്റോല്‍ ഹില്‍ കലാപത്തെ തുടര്‍ന്നാണ് നടപടി. എഴടിയോളം പൊക്കം വരുന്ന ബാരിയറുകള്‍ തീര്‍ത്താണ് സുപ്രീം കോടതി, ക്യാപിറ്റോള്‍ കെട്ടിടം എന്നിവിടങ്ങളില്‍ സേന സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജോ ബൈഡാന്റെ സ്ഥാനാരോഹണ ദിവസം എല്ലാ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധം നടക്കുമെന്ന് എഫ്ബിഐ യുടെ മുന്നറിയിപ്പും നിലനില്‍ക്കുന്ന സഹാചര്യത്തിലാണ് സേന സുരക്ഷാ ശക്തമാക്കിയിരിക്കുന്നത്.25,000ത്തോളം സേനാംഗങ്ങളെയും ക്യാപിറ്റോല്‍ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, യു‌എസ് മാര്‍‌ഷല്‍‌സ് രാജ്യത്തുടനീളം 4,000 ഉദ്യോഗസ്ഥരെ ഡി‌സിയില്‍ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡന്‍റ് ലിങ്കണ്‍ അധികാരമേറ്റതിനുശേഷം ആദ്യമായാണ് അമേരിക്കയില്‍ ഇത്തരത്തില്‍ സുരക്ഷ ഒരുക്കി ഒരു സ്ഥാനാരോഹണം നടക്കുന്നത്. ജനുവരി 20നാണ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുന്നത്.

Related News