Loading ...

Home USA

അമേരിക്കന്‍ ഭരണത്തില്‍ ശാസ്ത്രരംഗത്തിന് മുന്‍ഗണന; ഭരണനയം പ്രഖ്യാപിച്ച്‌ ബൈഡന്‍

ന്യൂയോര്‍ക്ക്: ഭരണരംഗത്ത് ശാസ്ത്രമേഖലയ്ക്ക് മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനവുമായി ജോ ബൈഡന്‍. അമേരിക്കയുടെ വൈറ്റ്ഹൗസില്‍ ശാസ്ത്രസാങ്കേതിക വിഭാഗം മേധാവിയായി ജെനറ്റിക് ശാസ്ത്രജ്ഞനായ എറിക് ലാന്ററെ നിയമിച്ചുകൊണ്ടാണ് ബൈഡന്‍ നയ തീരുമാനം അറിയിച്ചത്.'അമേരിക്ക ശാസ്ത്രസാങ്കേതിക രംഗത്ത് ലോകനേതൃത്വം വഹിക്കുന്ന രാജ്യമാണ്. നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രഗല്‍ഭരായവരാണുള്ളത്. അത്തരം പ്രതിഭകള്‍ക്ക് ഭരണരംഗത്തും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്.' ബൈഡന്‍ പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റിന്റെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാക്കളുടെ സംഘത്തെ എറിക് ലാന്ററാണ് നയിക്കുക. ലാന്റര്‍ക്കൊപ്പം ഡോ.അലോന്‍ഗ്ര നെല്‍സണ്‍, ഡോ.ഫ്രാന്‍സ് അര്‍നോള്‍ഡ്, ഡോ.മരിയ സുബേര്‍ എന്നിവരും സംഘത്തിലുണ്ട്.

Related News