Loading ...

Home USA

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങ്; ദേശീയ സുരക്ഷാ സേനയുടെ വലയത്തില്‍ വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റിന്റെ അധികാര കൈമാറ്റത്തിലെ പ്രക്ഷുബ്ധ സാഹചര്യം കണക്കിലെടുത്ത് തലസ്ഥാന നഗരിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്ത് ദേശീയ സുരക്ഷാ സേന. ഈ മാസം 20-ാം തിയതി നടക്കാനിരിക്കുന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനായാണ് സുരക്ഷ പതിന്മടങ്ങ് ശക്തമാക്കിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഏഴായിരം സേനാംഗങ്ങളാണ് സുരക്ഷയ്ക്കായി അണിനിരക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്ഥിരീകരിക്കുന്ന സഭയുടെ ഔദ്യോഗിക പരിപാടികളാണ് ട്രംപ് അനുകൂലികള്‍ അലങ്കോലമാക്കിയത്. അക്രമത്തിലൂടെ സഭ സതംഭിപ്പിക്കാന്‍ ട്രംപും റിപ്പബ്ലിക്കന്‍ അണികളും നടത്തിയ ശ്രമം വലിയ സുരക്ഷാ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. റിപ്പബ്ലിക്കന്‍ അണികള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇനിയും പ്രക്ഷോഭമു ണ്ടാക്കുമെന്നാണ് സൂചന. ഇത് മുന്‍കൂട്ടി കണ്ടാണ് വാഷിംഗ്ടണ്‍ നഗരത്തിലെ സുരക്ഷ കര്‍ശനമാക്കിയത്.

Related News