Loading ...
വാഷിംഗ്ടണ്‍: നിയുകത അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ
ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയെ
തുടര്‍ന്ന് വാഷിങ്ടന്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ്
ട്രംപ്. ഈ മാസം 24 വരെയാണ് അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 20 നാണ് ജോ ബൈഡന്റെ സ്ഥാനാരോഹണം.
ഈ മാസം ആറിന് ട്രംപ് അനുയായികള്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍
മന്ദിരം കയ്യേറി അട്ടിമറി നീക്കം നടത്തിയിരുന്നു. പ്രകടനമായെത്തിയ
നൂറുകണക്കിനു ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്
അതിക്രമിച്ചുകയറുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അക്രമസംഭവങ്ങള്‍
ഉണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
തുടര്‍ന്നാണ് ട്രംപിന്റെ നടപടി. ജനങ്ങള്‍
നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍
ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.