Loading ...

Home sports

ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെലെയെ മറികടന്നു

ടൂ​റി​ന്‍: ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ റി​ക്കാ​ര്‍ഡി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ര​ണ്ടാ​മ​ത്. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്തിനും ക്ലബ്ബുക ള്‍ക്കുമായുള്ള ആകെ ഗോളെണ്ണത്തില്‍ ഇ​തി​ഹാ​സ​താ​രം പെ​ലെ​യു​ടെ റി​ക്കാ​ര്‍ഡ് മ​റി​ക​ട​ന്നാ​ണ് റൊ​ണാ​ള്‍ഡോ ര​ണ്ടാ​മ​തെ​ത്തി​യ​ത്. സീ​രി എ​യി​ല്‍ ഉ​ഡീ​നി​സി​നെ​തി​രേ ര​ണ്ടു ഗോ​ള്‍ നേ​ടി​യാ​ണ് പോ​ര്‍ച്ചു​ഗീ​സ് സ്‌​ട്രൈ​ക്ക​ര്‍ പെ​ലെ​യു​ടെ റി​ക്കാ​ര്‍ഡ് ക​ട​ന്ന​ത്. റൊ​ണാ​ള്‍ഡോ​യു​ടെ മി​ക​വി​ല്‍ യു​വ​ന്‍റ​സ് 4-1ന് ​ജ​യി​ച്ചു.

റൊ​ണാ​ള്‍ഡോ 758 ഗോ​ള്‍ (656 എ​ണ്ണം ക്ല​ബ്ബുക​ളി​ലും 102 എ​ണ്ണം പോ​ര്‍ച്ചു​ഗ​ലി​നാ​യും). പെ​ലെ 757 ഗോ​ള്‍ (680 എ​ണ്ണം ക്ല​ബ്ബു​ക​ളി​ലും 77 എ​ണ്ണം ബ്ര​സീ​ലി​നാ​യും). സാ​ന്‍റോ​സ്, ന്യൂ​യോ​ര്‍ക്ക് കോ​സ്‌​മോ​സ്, ബ്ര​സീ​ല്‍ ദേ​ശീ​യ ടീം ​എ​ന്നി​വ​ര്‍ക്കൊ​പ്പം 1956 മു​ത​ല്‍ 1977 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ പെ​ലെ 757 ഗോ​ളാ​ണ് അ​ടി​ച്ച​ത്. 758 ഗോ​ളി​ലെ​ത്തി​യ റൊ​ണാ​ള്‍ഡോ​യ്ക്കു മു​ന്നി​ല്‍ ഇ​നി​യു​ള്ള​ത് 759 ഗോ​ളു​ള്ള ചെ​ക് റി​പ്പ​ബ്ലി​ക് താ​രം ജോ​സ​ഫ് ബൈ​കാ​ന്‍ മാ​ത്ര​മാ​ണ്. ബി​കാ​ന്‍റെ ഗോ​ളു​ക​ളേ​റെ​യും ക്ല​ബ് ത​ല​ത്തി​ലാ​യി​രു​ന്നു. ബൈ​കാ​നും പെ​ലെ​യും ആ​യി​ര​ത്തി​ലേ​റെ ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ലെ ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​വ​ര്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. ഈ ആഴ്ച തന്നെ റൊണാള്‍ഡോ ബൈകാന്‍റെ റിക്കാര്‍ഡിനൊപ്പമെത്തി യേക്കും. എസി മിലാനെതിരേ ബുധനാഴ്ച യുവന്‍റസിനു മത്സരമുണ്ട്. ഗോള്‍ നേട്ടത്തില്‍ 742 ഗോളുള്ള ലയണല്‍ മെസിയാണ് നാലാമത്.

2002ല്‍ ​സ്‌​പോ​ര്‍ട്ടിം​ഗ് ലി​സ്ബ​ണൊ​പ്പം പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​ര്‍ ആ​രം​ഭി​ച്ച റൊ​ണാ​ള്‍ഡോ ക്ല​ബ് ത​ല​ത്തി​ല്‍ 656 ഗോ​ള്‍ നേ​ടി​ക്ക​ഴി​ഞ്ഞു. സ്‌​പോ​ര്‍ട്ടിം​ഗി​നൊ​പ്പം അ​ഞ്ചു ഗോ​ള്‍ നേ​ടി​യ താ​രം മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ല്‍ ചേ​ര്‍ന്നു. യു​ണൈ​റ്റ​ഡി​നൊ​പ്പം 118 ഗോ​ള്‍ നേ​ടി. അ​വി​ടെ​നി​ന്നും സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ എ​ത്തി​യ പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ല​വും മാ​ഡ്രി​ഡി​ലാ​യി​രു​ന്നു. 438 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 450 ഗോ​ള്‍ നേ​ടി. യു​വ​ന്‍റ​സി​നാ​യി 104 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 83 ഗോ​ള്‍ നേ​ടി​ക്ക​ഴി​ഞ്ഞു. പോ​ര്‍ച്ചു​ഗ​ലി​ന്‍റെ സീ​നി​യ​ര്‍ കു​പ്പാ​യ​ത്തി​ല്‍ 120 മത്സര ങ്ങളില്‍ 102 ഗോ​ള്‍ നേ​ടി​യ താ​രം അ​ടു​ത്തൊ​രു റി​ക്കാ​ര്‍ഡി​ന്‍റെ വ​ക്കി​ലാ​ണ്. എ​ട്ട് ഗോ​ള്‍കൂ​ടി നേ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ ഇ​റാ​ന്‍റെ മു​ന്‍ താ​രം അ​ലി ഡെ​യി​യു​ടെ 109 അ​ന്താ​രാ​ഷ്‌ട്ര ​ഗോ​ളെ​ന്ന റി​ക്കാ​ര്‍ഡും ത​ക​രും.

രാ​ജ്യ​ത്തി​നും ക്ല​ബ്ബു​ക​ളി​ലു​മാ​യി 18 വ​ര്‍ഷ​ത്തെ ക​രിയ​റി​ല്‍ റൊ​ണാ​ള്‍ഡോ ശ​രാ​ശ​രി ഓ​രോ സീ​സ​ണി​ലും 42 ഗോ​ള്‍ വീ​ത​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.ഉ​ഡീ​നി​സി​നെ​തി​രാ​യ ജ​യ​ത്തോ​ടെ യു​വ​ന്‍റ​സ് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 31-ാം മി​നി​റ്റി​ല്‍ അ​രോ​ണ്‍ റാം​സെ​യു​ടെ പാ​സി​ല്‍ റൊ​ണാ​ള്‍ഡോ യു​വ​ന്‍റ​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. 49-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ പാ​സി​ല്‍ ഫെ​ഡെ​റി​കോ ചീ​സ യു​വ​ന്‍റ​സി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. പി​ന്നാ​ലെ റാം​സെ ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും വി​എ​ആ​റി​ലൂ​ടെ ഹാ​ന്‍ഡ് ബോ​ളെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ ഗോ​ള്‍ നി​ഷേ​ധി​ച്ചു. 70-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡോ പെ​ലെ​യു​ടെ റി​ക്കാ​ര്‍ഡ് ക​ട​ന്ന ഗോ​ള്‍ നേ​ടി. 90+3-ാം മി​നി​റ്റി​ല്‍ പൗ​ളോ ഡൈ​ബാ​ല യു​വ​ന്‍റ​സി​ന്‍റെ ഗോ​ള്‍പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. 90-ാം മി​നി​റ്റി​ല്‍ മ​ര്‍വി​ന്‍ സീ​ഗ്ല​ര്‍ ഉ​ഡീ​നി​സി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി.ക​ഴി​ഞ്ഞ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ഫി​യൊ​റെ​ന്‍റീ​ന​യോ​ട് 3-0ന് ​തോ​റ്റ​ശേ​ഷം യു​വ​ന്‍റ​സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്തേ​ക്കു പ​തി​ച്ചി​രു​ന്നു. ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ തോ​ല്‍വി​യാ​യി​രു​ന്നു അ​ത്.

14ക​ളി​യി​ല്‍ 27 പോ​യി​ന്‍റാ​ണ് യു​വ​ന്‍റ​സി​നി​പ്പോ​ള്‍. നില​വി​ലെ സീ​രി എ ​ചാ​മ്ബ്യ​ന്മാ​രാ​യ യു​വ​ന്‍റ​സി​ന് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ എ​സി മി​ലാ​നു​മാ​യി പ​ത്ത് പോ​യി​ന്‍റ്് വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. 15 ക​ളി​യി​ല്‍ മി​ലാ​ന് 37 പോ​യി​ന്‍റാ​ണു​ള്ള​ത്; ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന് 36 പോ​യി​ന്‍റും.പ​ത്തു​പേ​രു​മാ​യി മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കേ​ണ്ടി​വ​ന്ന​എ​സി മി​ലാ​ന്‍ 2-0ന് ​ബെ​ന​വെ​ന്‍റോ​യെ തോ​ല്‍പ്പി​ച്ചു. ലൗ​ടാ​രോ മാ​ര്‍ട്ടി​ന്‍സ് ഹാ​ട്രി​ക് നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ 6-0ന് ​ക്രോ​ട്ടോ​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​പ്പോ​ളി 4-1ന് ​കാ​ളി​യാ​രി​യെ​യും എ​എ​സ് റോ​മ 1-0ന് ​സാം​പ്‌​ഡോ​റി​യ​യെ​യും തോ​ല്പി​ച്ചു.

Related News