Loading ...

Home sports

ഇന്ന് ഐ എസ് എല്ലില്‍ വന്‍ പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് വലിയ മത്സരമാണ് നടക്കുന്നത്. ലീഗില്‍ ഗംഭീര ഫോമില്‍ ഉള്ള മുംബൈ സിറ്റി ശക്തരായ ബെംഗളൂരു എഫ്സി നേരിടുകയാണ്. അവസാന രണ്ടു മത്സരങ്ങളുല്‍ പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഒട്ടും ഫോമില്‍ അല്ല. ഐ എസ് എല്‍ ചരിത്രത്തില്‍ ഇതുവരെ ബെംഗളൂരു എഫ് സി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ പരാജയം ഒഴിവാക്കാന്‍ ആകും ബെംഗളൂരു എഫ് സി ശ്രമിക്കുക. മുംബൈ സിറ്റിക്ക് എതിരെ അത്ര നല്ല റെക്കോര്‍ഡും ബെംഗളൂരു എഫ് സിക്ക് ഇല്ല. അവസാന രണ്ടു സീസണുകളിലും മുംബൈ സിറ്റിയെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് ആയിട്ടില്ല. പക്ഷെ ലൊബേരയ്ക്ക് എതിരെ ബെംഗളൂരുവിന് നല്ല റെക്കോര്‍ഡാണ്. ഒരിക്കല്‍ ലൂടെ ലൊബേരയുടെ ടീമിനെ തോല്‍പ്പിക്കാന്‍ ആകുമെന്നായിരിക്കും ബെംഗളൂരു വിശ്വാസിക്കുന്നത്. മറുവശത്ത് മുംബൈ സിറ്റി ഗംഭീര ഫോമിലാണ്. അറ്റാക്കിലും ഡിഫന്‍സിലും ഒരുപോലെ ശക്തരാണ് അവര്‍. ഇന്ന് ജയിച്ചാല്‍ മുംബൈ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും എത്തും.

Related News