Loading ...
നിയാമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍
ഇസ്ലാമിക തീവ്രവാദികള്‍ രണ്ടു ഗ്രാമങ്ങളില്‍ നടത്തിയ
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് ആയി.
രാജ്യത്തിന്റെ പടിഞ്ഞാറ് മാലി അതിര്‍ത്തിയോടു ചേര്‍ന്ന
ടിചോംബാംഗൗ ഗ്രാമത്തില്‍ 70 പേരും സരോംദരേയില് 30 പേരുമാണു
കൊല്ലപ്പെട്ടതെന്ന് നൈജര്‍ പ്രധാനമന്ത്രി ബ്രജി റാഫിനി
അറിയിച്ചു. നൈജര്‍, മാലി, ബുര്‍ക്കിനാ ഫാസോ
രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഈ രണ്ടു
ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളിലെത്തി
ആക്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് ഈ
മേഖലയില്‍ മോട്ടോര്ബൈക്കിലൂടെയുള്ള യാത്ര പോലും
നിരോധിച്ചിരുന്നു.
അയല്‍രാജ്യമായ നൈജീരിയയിലെ ബോക്കോ ഹറാം
തീവ്രവാദികളും നൈജറില്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്.