Loading ...

Home sports

ഇന്ത്യന്‍ ഹോക്കി ഇതിഹാസം മൈക്കല്‍ കിന്‍ഡോ നിര്യാതനായി

റൂര്‍ക്കല∙ ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരം മൈക്കല്‍ കിന്‍ഡോ നിര്യാതനായി. 73 വയസ്സായിരുന്നു. ഒഡീഷയിലെ റൂര്‍ക്കലയിലാണ് മൈക്കല്‍ കിന്‍ഡോ താമസിച്ചിരുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. 1972ല്‍ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു അദ്ദേഹം. 1975ല്‍ ക്വാലലംപുരില്‍ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Related News