Loading ...

Home USA

കോവിഡ് ധനസഹായവും ടിബറ്റ് ബില്ലും ഒപ്പിട്ട് ട്രംപ്

ജനങ്ങൾക്കായി കോവിഡ് ധനസഹായവും സർക്കാർ വകുപ്പുകളുടെ ഫണ്ടിങ്ങും ഉൾപ്പെട്ട 2.3 ലക്ഷം കോടി ഡോളറിന്റെ ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവസാന നിമിഷം ഒപ്പിട്ടു. സഹായധനം കുറഞ്ഞുപോയെന്നു ചൂണ്ടിക്കാട്ടി ഒപ്പിടാൻ വിസമ്മതിച്ചിരുന്ന ട്രംപ് സമയപരിധി കഴിയുന്നതിനു തൊട്ടു മുൻപു വഴങ്ങി. ആത്മീയനേതാവായ ദലൈ ലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ടിബറ്റിനുള്ള അവകാശം അടിവരയിടുന്ന ബില്ലിലും ട്രംപ് ഒപ്പിട്ടു. ടിബറ്റിൽ അമേരിക്കൻ കോൺസുലേറ്റ് സ്ഥാപിക്കാനും നിർദേശമുണ്ട്. ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാൻ ടിബറ്റുകാർക്ക് സാഹചര്യമൊരുക്കാൻ രാജ്യാന്തര സഖ്യം രൂപീകരിക്കാനും ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട് 2020ൽ ‌ശുപാർശയുണ്ട്. അതേസമയം ഇത്തരം പുതിയ നീക്കങ്ങൾ യുഎസ് ചൈന ബന്ധത്തെ വളരെ മോശമായി ബാധിക്കുമെന്നായിരുന്നു ചൈനീസ് സർക്കാരിന്റെ പ്രതികരണം

Related News