Loading ...

Home USA

കോ​വി​ഡ് ആ​ശ്വാ​സ ബി​ല്‍ വൈ​കു​ന്ന​തി​ല്‍ ട്രം​പിനെതിരെ ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് ആ​ശ്വാ​സ ബി​ല്ലി​ല്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പി​ടാ​ന്‍ വൈ​കു​ന്ന​തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. അ​നി​യ​ന്ത്രി​ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണു ബൈ​ഡ​ന്‍റെ മു​ന്ന​റി​യി​പ്പ്.

90,000 കോ​ടി ഡോ​ള​റി​ന്‍റെ കോ​വി​ഡ് സ​ഹാ​യ ബി​ല്ലാ​ണു തി​ങ്ക​ളാ​ഴ്ച യു​എ​സ് കോ​ണ്‍​ഗ്ര​സ് പാ​സാ​ക്കി​യ​ത്. ബി​ല്ലി​ന് സെ​ന​റ്റ് അം​ഗീ​കാ​രം ന​ല്‍​കി പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു.

എ​ന്നാ​ല്‍, യു​എ​സ് കോ​ണ്‍​ഗ്ര​സ് പാ​സാ​ക്കി​യ കോ​വി​ഡ് ആ​ശ്വാ​സ ബി​ല്ലി​ലെ അ​നാ​വ​ശ്യ ഇ​ന​ങ്ങ​ള്‍ മാ​റ്റ​ണ​മെ​ന്നും ധ​ന​സ​ഹാ​യം 600 ഡോ​ള​റി​ല്‍​നി​ന്ന് 2,000 ഡോ​ള​റാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. à´¸â€‹à´¹à´¾â€‹à´¯â€‹à´§â€‹à´¨à´‚ 600 ഡോ​ള​റി​ല്‍​നി​ന്ന് ദ​ന്പ​തി​ക​ള്‍​ക്ക് 2,000 അ​ല്ലെ​ങ്കി​ല്‍ 4,000 ഡോ​ള​റാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ ട്രം​പ് പ​റ​ഞ്ഞു.

ബി​ല്ലി​ല്‍ നി​ര​വ​ധി വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്കു സ​ഹാ​യം ന​ല്‍​കാ​ന്‍ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും ഇ​തു മാ​റ്റ​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രം​പ് ബി​ല്ലി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​ത്.

Related News