Loading ...

Home USA

ഫിലാഡൽഫിയയിൽ വ്യക്‌തിത്വവികസന പരിശീലനപരിപാടിക്കു തുടക്കം

ഫിലഡൽഫിയ: സെന്റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളി മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ സി. സി. ഡി. കുട്ടികൾക്കായി അഞ്ചു മാസം നീണ്ടുനിൽക്കുന്ന വ്യക്‌തിത്വവികസന തീവ്രപരിശീലന കോഴ്സ് (എക്സൽസിയർ പ്രോഗ്രാം) ഫെബ്രുവരി പതിനൊന്നു മുതൽ ആരംഭിച്ചു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ ചിട്ടയായ നിരന്തര പരിശീലനത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണു ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. നാളത്തെ ഉത്തമപൗരന്മാരും, നേതാക്കന്മാരുമായി മാറേണ്ട കുട്ടികളെ ആ രീതിയിൽ വാർത്തെടുക്കുക എന്നതിലുപരി അവരുടെ വ്യക്‌തിജീവിതത്തിൽ അനുഭവപ്പെടാൻ സാധ്യതയുള്ള വെല്ലുവിളികൾ സധൈര്യം നേരിടുന്നതിനുള്ള കാര്യപ്രാപ്തിയും ഈ കോഴ്സിലൂടെ സംഘാടകർ ലക്ഷ്യമിടുന്നു. ചെറുപ്പത്തിൽ വീട്ടിലും, സ്കൂളിലും, സമൂഹത്തിലും ലഭിക്കുന്ന പരിശീലനം ഭാവിയിൽ നല്ല നേതാക്കന്മാരായി വളരാനും മറ്റുള്ളവർക്കു മാതൃകയാവാനും. അവരെ വളരെയധികം സഹായിക്കും.

ലീഡർഷിപ്, കമ്യൂണിക്കേഷൻ, പ്രസന്റേഷൻ, ഗ്രൂപ്പ് ഡൈനാമിക്സ്, കോൺഫ്ളിക്ട് റസല്യൂഷൻ, പബ്ലിക് സ്പീക്കിംഗ്്, പോസിറ്റീവ് തിങ്കിംഗ്, ടീം വർക്ക്,* സെൽഫ് എസ്റ്റീം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള കോച്ചിംഗായിരിക്കും എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച്ചകളിലുള്ള ഈ കോഴ്സിലൂടെ ലഭിക്കുക.പേഴ്സണാലിറ്റി ഡവലപ്മെന്റ് ആന്റ് ഹ്യൂമൻ റീസോഴ്സ് ട്രെയിനറും, ഹൈസ്കൂൾ അധ്യാപകനുമായ ജോസ് തോമസ്, പബ്ലിക് സ്പീക്കിംഗ് മെന്ററും, സൺഡേ സ്കൂൾ അധ്യാപികയുമായ മെർലിൻ അഗസ്റ്റിൻ എന്നിവരാണു പ്രോഗ്രാം കോർഡിനേറ്റർമാർ. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ മുൻ പബ്ലിക് റിലേഷൻസ് ഓഫിസറും, ഇപ്പോൾ ന*യോർക്ക് പബ്ലിക് സ്കൂളിൽ അധ്യാപകനുമായ ജയിംസ് ജോസഫും കോച്ചിംഗിന്റെ ഭാഗമാവും. പ്രഗൽഭരായ ട്രെയിനർമാരുടെ തീവ്ര പരിശീലനത്തിൽ കുട്ടികൾ വിവിധ മേഖലകളിൽ കരുത്താർജിക്കും 

എക്സൽസിയർ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ നാൽപ്പതു കുട്ടികൾ രജിസ്റ്റർ ചെയ്തു പരിശീലനം നേടുന്നു. പരിശീലനപരിപാടിയുടെ ആദ്യബാച്ചിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ട്രസ്റ്റിമാരായ* മോഡി ജേക്കബ്, ജോസ് തോമസ്, റോഷിൻ പ്ലാമൂട്ടിൽ, ഷാജി മിറ്റത്താനി എന്നിവരും, പാരിഷ് സെക്രട്ടറി ടോം പാറ്റാനി, സിസിഡി പ്രിൻസിപ്പൽ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പൽ ജോസ് മാളേയ്ക്കൽ, പി.ടി.എ പ്രസിഡന്റ് ജോജി ചെറുവേലിൽ എന്നിവരും, റിസോഴ്സ് പേഴ്സൺസും, മതാധ്യാപകരും, മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. മെർലിൻ അഗസ്റ്റിൻ ഉദ്ഘാടന സമ്മേളനത്തിന്റെ അവതാരകയായി. ജാസ്മിൻ ചാക്കോ, ജോസഫ് ചെറിയാൻ എന്നിവർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങൾ ചെയ്തു. ഫോട്ടോ: ജോസ് തോമസ്

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ

Related News