Loading ...

Home USA

അമേരിക്കയില്‍ അമിത ലഹരി ഉപയോഗം മൂലം ഒരു വര്‍ഷം മരിച്ചത്‌ 81,000 പേര്‍


 à´¨àµà´¯àµ‚യോര്‍ക്ക്: അമിത ഡോസില്‍ ലഹരി ഉപയോഗിച്ചതിനാല്‍ അമേരിക്കയില്‍ ഒരുവര്‍ഷത്തിനിടെ പൊലിഞ്ഞത് 81,000ലധികം ജീവന്‍. 2019 ജൂണ്‍ ഒന്നുമുതല്‍ 2020 മെയ് 31 വരെയുള്ള കണക്കാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സാധാരണ ജീവിതത്തില്‍ കോവിഡ് ഉളവാക്കിയ സങ്കീര്‍ണതകളും വര്‍ധനയ്ക്ക് കാരണമായിരിക്കാമെന്നാണ് വിലയിരുത്തല്‍.

സിന്തറ്റിക് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം 38 ശതമാനം ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ചിലയിടങ്ങളില്‍ 50 ശതമാനംവരെയാണ് വര്‍ധന. 10 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണത്തില്‍ 98 ശതമാനം വര്‍ധനയുണ്ടായി. കൊക്കെയിന്‍ അമിതോപയോഗംമൂലം മുന്‍വര്‍ഷങ്ങളിലേക്കാള്‍ 27 ശതമാനം ആളുകള്‍ കൂടുതലായി മരിച്ചു.അടച്ചുപൂട്ടല്‍ ഒരോ ആഴ്ച പിന്നിടുമ്പോഴും ആളുകള്‍ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് 19 ശതമാനം വീതം കൂടുന്നതായും കണ്ടെത്തി.

Related News