Loading ...

Home sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെതിരെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡിന് തകര്‍പ്പന്‍ ജയം

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇന്നലെ നടന്ന ലീ​ഡ്സ് യു​ണൈ​റ്റ​ഡ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് മത്സരത്തില്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡിന് തകര്‍പ്പന്‍ ജയം. എട്ട് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഓ​ള്‍​ഡ് ട്രാ​ഫോ​ര്‍​ഡി​ല്‍ നടന്ന ,മല്‍സരത്തില്‍ ആക്രമണം പുറത്തെടുത്ത മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് രണ്ടാം മിനിറ്റ് മുതല്‍ തങ്ങളുടെ ഗള്‍ വേട്ട ആരംഭിച്ചു. സ്കോ​ട്ട് മ​ക്ടോ​മി​നാ​യ്, ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ്, വി​ക്ട​ര്‍ ലി​ന്‍​ഡെ​ലോ​ഫ്, ഡാ​നി​യേ​ല്‍ ജെ​യിം​സ് എ​ന്നി​വര്‍ മാ​ഞ്ച​സ്റ്റ​റി​ന്‍ന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ലി​യാം കൂ​പ്പ​ര്‍, സ്റ്റ്യു​വ​ര്‍​ട്ട് ഡ​ല്ലാ​സ് എ​ന്നി​വ​ര്‍ ലീ​ഡ്സി​നാ​യി ഗോ​ള്‍ നേ​ടിയത്. സ്കോ​ട്ട് മ​ക്ടോ​മി​നാ​യ്(2,3), ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 26 പോ​യി​ന്‍റു​മാ​യി ലീ​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി.

Related News