Loading ...

Home sports

വനിതാ ഫുട്ബോള്‍ റാങ്കിങ്ങ്; ഇന്ത്യക്ക് മുന്നേറ്റം

ഫിഫയുടെ വനിതാ ഫുട്ബോള്‍ ടീമുകളുടെ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. രണ്ട് സ്ഥാനങ്ങള്‍ മുന്നോട്ടുകയറിയ ഇന്ത്യ ഇപ്പോള്‍ 53-ാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ അവസാന റാങ്കിങ്ങ് ഫിഫ പ്രഖ്യാപിച്ചത്. കഴി‍ഞ്ഞ ഓ​ഗസ്റ്റിലാണ് ഇതിനുമുമ്ബ് റാങ്കിങ് പ്രഖ്യാപിച്ചത്. അന്നുമതല്‍ ഇന്ത്യ 55-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇതിനിടെ 53-ാം സ്ഥാനത്തുണ്ടായിരുന്ന ബെലാറസിന് തിരിച്ചടി നേരിട്ടു. ഇവര്‍ 56-ാം സ്ഥാനത്തേക്ക് വീണു. ഇതോടെയാണ് ഇന്ത്യയുടെ മുന്നേറ്റം. 2013-ല്‍ 49-ാം സ്ഥാനത്തെത്തിയത് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. അമേരിക്കയുടെ വനിതാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ജര്‍മനി രണ്ടാം സ്ഥാനത്തുണ്ട്. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. റാങ്കിങ്ങില്‍ പത്താമതുള്ള ജപ്പാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍.

Related News