Loading ...

Home sports

ലോകകപ്പ് 2022: ഖത്തറില്‍ അല്‍ റയ്യാന്‍ അഹ്മദ് ബിന്‍ അലി സ്റ്റേഡിയം ഉല്‍ഘടനം ചെയ്തു

ദോഹ: ഖത്തറിന്റെ ഓരോ കായികചലനങ്ങളും കായികലോകത്തിന് തരംഗമാണ് .2022 ഫിഫ ലോകകപ്പിനായി ലോകം ഉറ്റുനോക്കുന്ന ഖത്തറില്‍ലോകകപ്പിനുള്ള നാലാമത്തെ സ്റ്റേഡിയമായ അല്‍ റയ്യാന്‍ സ്റ്റേഡിയം പുനര്‍നിര്‍മ്മിച്ചു അഹ്മദ് ബിന്‍ അലി സ്‌റ്റേഡിയമായി ഉല്‍ഘടനം ചെയ്തു . 2022 ഫിഫ ലോകകപ്പിന് കൃത്യം രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് സ്റ്റേഡിയത്തിന്റെ ഡിസംബര്‍ 18 ന് ഉദ്ഘാടനം ചെയ്തത്. 2022ലെ ലോകകപ്പില്‍ 16 സ്റ്റേജ് വരെ മത്സരങ്ങള്‍ അഹ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ 40,000 പേര്‍കുള്ള ഇരിപ്പിടങ്ങളാണുള്ളത്. രാജ്യത്തിന്‍റെ ദേശീയദിനത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വിസ്‌മയകരമായ സംവിധാനങ്ങളാണ് ഉല്‍ഘാടനത്തോടനുബന്ധിചൊരുക്കിയത് .ഖത്തറിന്റെ എക്കാലത്തെയും ആവേശകരമായ മത്സരങ്ങളിലൊന്നായ അമീര്‍ കപ്പിന്റെ ഫൈനലും ഉല്‍ഘാടനത്തിനു മാറ്റുകൂട്ടി. അല്‍ സദ്ദ് ക്‌ളബ്ബുംഅല്‍ അറബി ക്‌ളബ്ബും തമ്മില്‍ ഏറ്റുമുട്ടിയ മത്സരം ആരവങ്ങളാല്‍ സ്‌റ്റേഡിയത്തെ ആവേശഭരിതമാക്കി. അല്‍ അറബി ക്‌ളബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ കൊണ്ട് കീഴടക്കിയാണ് അമീര്‍കപ്പ് അല്‍ സദ്ദ് സ്വന്തമാക്കിയത് .
രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രൂപകല്പനയിലാണ് സ്റ്റേഡിയം തലയെടുപ്പോടെ ഖത്തറിന്റെ കായിക ഭൂപടത്തില്‍ അഭിമാനാമാകുന്നത്. ഖലീഫ ഇന്റര്‍നാഷണല്‍ , അല്‍ ജനൂബ് , എഡ്യൂക്കേഷന്‍
സിറ്റി എന്നിവയാണ് ഇതിനകം തന്നെ ഉദ്ഘാടനം കഴിഞ്ഞലോകകപ്പിന്റെ പന്തുരുളാനായി സജ്ജമായ സ്റ്റേഡിയങ്ങള്‍.

Related News